Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

King Cobra Video: രണ്ട് രാജവെമ്പാലകൾ കാട്ടിൽ നേർക്കുനേർ വരുന്നതും പിന്നീട് ഏറ്റുമുട്ടുന്നതുമാണ് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു.

Written by - Ajitha Kumari | Last Updated : Feb 10, 2022, 07:03 PM IST
  • രണ്ട് രാജവെമ്പാലകൾ കാട്ടിൽ നേർക്കുനേർ
  • ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു
  • കിംഗ് കോബ്രയുമായി ബന്ധപ്പെട്ട വീഡിയോ വൈറലാകുകയാണ്
Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

King Cobra Viral Video: വന്യജീവികളുടെ വീഡിയോകൾക്ക് (Viral Video) പ്രസിദ്ധമാണ് സോഷ്യൽ മീഡിയ. ഇത്തരം വീഡിയോകൾ കൃത്യമായ ഇടവേളകളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും വൈറലാവുകയും ചെയ്യാറുമുണ്ട്. ഇതിൽ ചില വീഡിയോകൾ നിങ്ങൾ കണ്ടാൽ ഒരിക്കലും മറക്കില്ല.  എന്നാൽ ചിലത് കണ്ടാൽ അവ മനസിൽ അധികനേരം തങ്ങി നിൽക്കുകയുമില്ല.  

Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

ഇപ്പോഴിതാ കിംഗ് കോബ്രയുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലാകുകയാണ് (Viral Video). രണ്ട് രാജവെമ്പാലകൾ നേരിൽ വന്നാൽ എങ്ങനെ പരസ്പരം പോരടിക്കുന്നതെന്ന് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും എന്നതിൽ സംശയമില്ല. വീഡിയോ കണ്ടവർ കണ്ടവർ കടുത്ത പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ  നൽകുന്നത്.

Also Read: Viral Video: അതിവേഗത്തിൽ ഓടുന്ന കാളക്കൂട്ടത്തെ ആക്രമിക്കുന്ന സിംഹം...!! വീഡിയോ വൈറല്‍

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ രണ്ട് രാജവെമ്പാലകൾ മുഖാമുഖം വരുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും.  ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു. ഗുസ്തിക്കാരെ പ്പോലെ നിലത്ത് വീണ്.. കിടന്ന്.. ഒരു വല്ലാത്ത പോരാട്ടമായിരുന്നു.  പോരാട്ടത്തിലെ മെയിൻ കാര്യം എതിരാളിയുടെ തല ഒന്ന് താഴ്ത്തുക എന്നതായിരുന്നു.  ശരിക്കും പറഞ്ഞാൽ ചുറ്റുമുള്ള എല്ലാ കാര്യങ്ങളും അവഗണിച്ച് അവർ ആധിപത്യത്തിനായി മത്സരിക്കുകയായിരുന്നു എന്ന് വേണം പറയാൻ.  

Also Read: Viral Video: യുവതി പാമ്പിനെ പിടിക്കുന്ന രീതി കണ്ടാൽ നിങ്ങൾ ഞെട്ടും..!

അവരുടെ ധാർഷ്ട്യം എങ്ങോട്ടെന്നില്ലാതെ അവരെ കൊണ്ടുപോകുകയാണ്. ഇവരുടെ പോരാട്ടം ശക്തിക്കനുസരിച്ച് നീണ്ടു.  അങ്ങനെ നീണ്ട പോരാട്ടത്തിന് ശേഷം ഒരാൾ തോൽവി സമ്മതിച്ച് പിന്മാറി.  3 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ (Viral Video) YouTube Pup-ലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പാമ്പുകളെ കണ്ടാൽ തന്നെ പേടിയാണ് ആളുകൾക്ക് അപ്പോഴാണ് ഈ വീഡിയോയിൽ രണ്ട് രാജവെമ്പാലകൾ ഒരുമിച്ച് പോരാടുന്നത്. വീഡിയോ കാണാം...

 

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

രണ്ട് രാജവെമ്പാലകളുമായി ബന്ധപ്പെട്ട ഈ വീഡിയോ Smithsonian Channel എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ (Viral Video) ഇതുവരെ ഒരു ലക്ഷത്തി 87 ആയിരത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.  വീഡിയോ കണ്ടതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് നെറ്റിസൺസ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News