കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi
കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിച്ചു. വളരെയധികം വിവാദമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിക്കുകയായിരുന്നു.
Also Read: PM Modi രാവിലെ 9 ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഈ നിയമങ്ങൾ പ്രഖ്യാപിച്ചത് കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടുകൊണ്ടാണെന്ന് പറഞ്ഞ പ്രധാനമന്തി (PM Modi) ഈ നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാൻ ചില കർഷകർക്ക് കഴിഞ്ഞില്ലയെന്നും വ്യക്തമാക്കി. അതുകൊണ്ടാണ് വേദനയോടെ ആണെങ്കിലും ഈ നിയമം പിൻവലിക്കുന്നതെന്നും (Repeal Of Farm Laws) അദ്ദേഹം പറഞ്ഞു.
സർക്കാർ രാജ്യത്തെ മുഴുവൻ കർഷകരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധരാണെന്നും വലുതുമുതൽ ചെറുത് വരെയുള്ള കർഷകർ സർക്കാരിന് ഒരുപോലെയാണെന്നും എല്ലാവരെയും സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ബില്ലിനെ തെററിദ്ധരിപ്പിച്ചാണ് ചിലർ കർഷകരെ തെരുവിലിറക്കിയത് അത്യധികം വേദനയോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഓരോ കർഷകനും അവന്റെ പരിശ്രമത്തിന് നേരിട്ട് ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് കാർഷിക ബില്ല് കൊണ്ടുവന്നതെന്ന് പറഞ്ഞ മോദി അവരുടെ ഉൽപ്പന്നങ്ങൾ അവർക്കിഷ്ടമുള്ള രാജ്യത്തെ ഏത് പ്രദേശത്തും വിൽക്കാനാകണമെന്നായിരുന്നു സർക്കാർ ആഗ്രഹിച്ചതെന്നും പറഞ്ഞു.
എന്നാൽ ചിലർക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് അതിന് നിരന്തരം ബഹളങ്ങളുമായി ഒരു കൂട്ടർ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അവരോട് എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുവെന്നും. സർക്കാറിന്റെ ഒരോ ചുവടുവെയ്പ്പും കർഷകർക്കൊപ്പമാണെന്ന് ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.