ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ( Narendra Modi) ഇന്ന് മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനേട്ടത്തിനായി തിരിക്കും. അതിന് മുമ്പ് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ട്വീറ്റ് ചെയ്യുകയും പ്രധാനമന്ത്രി മോദി രാജ്യത്തിന് ഒരു സന്ദേശം നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് (PM Narendra Modi to Address Nation).
മൂന്ന് ദിവസത്തെ യുപി പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രധാനമന്ത്രി മോദി മഹോബയും ഝാൻസിയും സന്ദർശിക്കും. ഇതിനിടയിൽ പ്രധാനമന്ത്രി ബുന്ദേൽഖണ്ഡിന് അർജുന അനുബന്ധ പദ്ധതി ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകും.
പ്രധാനമന്ത്രി മോദി രാത്രി 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും: PMO
'ഇന്ന് ഗുരു നാനാക്ക് ജയന്തിയാണ്. ജലസേചന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുപിയിലെ മഹോബയിലേക്ക് പോകും. തുടർന്ന് വൈകിട്ട് ഝാൻസിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സമർപ്പൺ പർവിലും അദ്ദേഹം പങ്കെടുക്കും. പുറപ്പെടുന്നതിന് മുമ്പ് രാവിലെ ഒമ്പതിന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും എന്നായിരുന്നു ട്വീറ്റ്.
आज गुरु नानक जी का प्रकाश पर्व है।
आज पीएम @narendramodi सिंचाई परियोजनाओं का लोकार्पण करने यूपी के महोबा जाएंगे।
फिर शाम को वो झांसी में राष्ट्र रक्षा समर्पण पर्व में सम्मिलित होंगे।
जाने से पहले वो सुबह 9 बजे राष्ट्र के नाम संदेश देंगे।
— PMO India (@PMOIndia) November 19, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.