വത്തിക്കാൻ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime minister Narendra Modi), ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും കൂടിക്കാഴ്ച. വത്തിക്കാൻ (Vatican city) വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചിരുന്നു.
The PM will join other G20 leaders tomorrow in discussions on global economic and health recovery from the pandemic, sustainable development and climate change among other issues: Harsh Vardhan Shringla, Foreign Secretary pic.twitter.com/q693Xr0d8J
— ANI (@ANI) October 29, 2021
ALSO READ: Mann Ki Baat: 100 കോടി വാക്സിനേഷൻ: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടിയെന്ന് പ്രധാനമന്ത്രി
മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയത്. രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും.
ജി 20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈൻ ലൂംഗ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇറ്റലി സന്ദർശനത്തിന്റെ ആദ്യ ദിവസം, വെള്ളിയാഴ്ച റോമിലെത്തിയ ശേഷം അദ്ദേഹം യൂറോപ്യൻ കൗൺസിലിന്റെയും യൂറോപ്യൻ കമ്മീഷന്റെയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: PM Modi: വാക്‌സിൻ വിതരണത്തിൽ ഇന്ത്യയുടേത് അസാധാരണ നേട്ടം; ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്തു. പിന്നീട് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...