പൂനെ: ഭരണഘടന തിരുത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഭരണഘടന തിരുത്തണമെന്ന് പ്രസ്താവിച്ച കേന്ദ്ര സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടി പറയുകയായിരുന്നു മേവാനി. പൂനെയില്‍ എല്‍ഗാര്‍ പരിഷത്തിന്‍റെ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടന തിരുത്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം അട്ടിമറിക്കാമെന്ന് ബി.ജെ.പിക്കാര്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഭരണഘടന സംരക്ഷിക്കാന്‍ അധികാരമുള്ള തങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം ബി.ജെ.പിക്കാര്‍ മനസിലാക്കണം. ഗുജറാത്തില്‍ 150 സീറ്റുകളില്‍ വിജയിക്കാമെന്ന ബി.ജെ.പിയുടെ മോഹം ഞങ്ങള്‍ ഇല്ലാതാക്കി. ഇനിയും ഒരുമിച്ച്‌ പൊരുതിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം അനായാസമായി തടയാനാകുമെന്നും മേവാനി പറഞ്ഞു.


കര്‍ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പിന്നോക്കക്കാര്‍ ബി.ജെ.പിക്കെതിരെ ഒന്നിക്കണം. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നത് തന്നെ സംബന്ധിച്ച്‌ വലിയ വിഷയമല്ല. എന്നാല്‍ ബി.ജെ.പി തോല്‍ക്കുക തന്നെ വേണമെന്നും മേവാനി ആവശ്യപ്പെട്ടു.