രാംപുര്‍, ഉത്തര്‍ പ്രദേശ്‌: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിക്കാര്‍ പറഞ്ഞാല്‍ അത് ശരി, ഞങ്ങള്‍ പറഞ്ഞാല്‍ തെറ്റ്, ഇതെന്ത് ന്യായമെന്നായിരുന്നു രാംപുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ അദ്ദേഹം ചോദ്യശരമുയര്‍ത്തിയത്. 


ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇന്ത്യയുടെ സൈന്യത്തെ മോദിയുടെ സൈന്യമായി ചിത്രീകരിച്ച് സംസാരിച്ചു. അതിനു ശേഷം ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി അതാവര്‍ത്തിച്ചു, എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിലൊന്നും യാതൊരു തെറ്റും കാണുന്നില്ല, അദ്ദേഹം പറഞ്ഞു. കല്യാണ്‍ സിംഗിന്‍റെ  കാര്യത്തിലും ഇതേ നയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്നത്, അദ്ദേഹം പറഞ്ഞു. 


ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഈതു മാര്‍ഗ്ഗവും സ്വീകരിക്കും. സേനയെ കൂട്ടുപിടിക്കും, മുസ്ലീങ്ങളെ ചീത്ത പറയും, ഇതൊക്കെയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നത്.  


രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ് എന്നും അദ്ദേഹം പറഞ്ഞു.