തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന് യുഎഇ നല്‍കുന്ന സഹായം നിരസിക്കരുതെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി പറഞ്ഞു. മാത്രമല്ല സഹായം നിരസിച്ചാല്‍ കേരളവും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും എകെ ആന്റണി വ്യക്തമാക്കി. 


യുപിഎ കാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കാം. എന്നാല്‍, ആവശ്യവും അവസരവും മനസിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. 


പ്രളയബാധയുമായി ബന്ധപ്പെട്ടോ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ ഒരു വിവാദത്തിനും താനില്ലെന്നു പറഞ്ഞ ആന്റണി സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്നും പറഞ്ഞു. അതേസമയം, പ്രളയ ബാധയുടെ സമയത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനത്തിന്‍റെ കുറവ് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രളയബാധയുമായി ബന്ധപ്പെട്ടോ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ ഒരു വിവാദത്തിനും താനില്ലെന്നും, സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.