ഡൽഹി: ഉത്രാട ദിനമായ ഇന്ന് ഡൽഹി എയിംസിലെ മലയാളി നഴ്സുമാരും ഓണം ആഘോഷിച്ചു.  വേറിട്ടൊരു ഓണാഘോഷമായിരുന്നു അവരുടേത്.  കൊറോണക്കാലത്ത് കരുതലിന്റെയും ജാഗ്രതയുടേയും സന്ദേശം പകർന്ന് നൽകുന്നതിന് അവർ ഈ ഓണക്കാലവും ഉപയോഗിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING


ഇവർ മാസ്കും സാനിറ്റയിസറുമുള്ള മാവേലിയുടെ പൂക്കളമിട്ടാണ് കോറോണ ജാഗ്രത സന്ദേശം നൽകിയത് .  കോറോണ വ്യാപനത്തിനെതിരെ 100 പ്രതിരോധ സാധന കിറ്റുകൾ  വിതരണം ചെയത് കൊണ്ടാണ് ഇവർ പരിപാടി സംഘടിപ്പിച്ചത്.  


Also read: ഇന്ന് ഉത്രാടം... തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുന്നു 


ആതുര ശുശ്രുഷയിലും സേവനത്തിലും മാതൃകാപരമായ പ്രവർത്തനമാണ് ഡൽഹി എയിംസിലെ മലയാളി നഴ്സുമാരുടേത്.  ഡൽഹി ടൂറിസം വകുപ്പുമായി ചേർന്ന് INA യിലെ ദില്ലി ഹട്ടിൽ (Dilli Haat) നടന്ന പ്രോഗ്രാമിൽ വിപിൻ കൃഷ്ണൻ, ജിനേഷ് ഒളമതിൽ ശശാന്ത് എന്നിവർ നേതൃത്വം നൽകി.