ഇന്ന് ഉത്രാടം... കോറോണ മഹാമാരിക്കിടയിലും വലിയ ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. ഇന്ന് തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലായിരിക്കും മലയാളികൾ. പക്ഷേ ഈ തിരക്കിലും കൊറോണ പേടി കൂടെയുണ്ട് എന്നതാണ് സത്യം.
Also read: വിലക്ക് നീക്കി.. ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ എത്തിക്കാം
കോറോണ മഹാമാരി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിടുന്നത് എന്നത് ഒരു സത്യമാണ്. കൊറോണ ആണെങ്കിലും വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലും വലിയ കുഴപ്പമില്ലാത്ത തിരക്കുകൾ ഉണ്ട് എന്നുതന്നെ പറയാം. ഇന്ന് ഉത്രാടമായതിനാല്‍ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍. 'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണല്ലോ ചൊല്ല്.
സാഹചര്യങ്ങള്‍ക്ക് എന്തൊക്കെ മാറ്റമുണ്ടായാലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്‍പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം.ഏവര്‍ക്കും സീ ന്യൂസ് ഹിന്ദുസ്ഥാൻ ടീമിന്‍റെ ഉത്രാടദിന ആശംസകൾ..