തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ 'ബീഫ് പരാമർശ'ത്തിന് പരോക്ഷ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് സ്വന്തം രാജ്യത്ത് ബീഫ് കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ടൂർ ഓപ്പറേറ്റർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കവെ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞത്. 


കണ്ണന്താനത്തിന്റെ ഈ പരാമർശത്തെ പരോക്ഷമായി പരിഹസിക്കുകയാണ് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.


ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിക്കും അതീതമായി നാടിന്റെ ഉത്സവമാണ്... എന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ കുറിപ്പിൽ


"ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാർക്കോ വിദേശികൾക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത്...'' എന്ന് പിണറായി വിജയൻ രൂക്ഷമായി പ്രതിക്ഷേധിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം<>