ബെം​ഗളൂരു: ഷിരൂരിൽ ഗംഗാവലി പുഴയിൽ ഇറങ്ങി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ. മൽപ്പേക്കൊപ്പം മൂന്നുപേർ കൂടി പുഴയിൽ പരിശോധനയ്ക്ക് ഇങ്ങി. പുഴയിൽ ഇറങ്ങുന്ന സംഘത്തിന് സുരക്ഷ ഒരുക്കി നാവികസേന സ്ഥലത്ത് തുടരുന്നു. നാലുതവണ മൽപേ പുഴയിൽ ഇറങ്ങി പരിശോധന നടത്തി. മൂന്നാം തവണ മൽപേയെ ബന്ധിച്ച വടം പൊട്ടിയെങ്കിലും സുരക്ഷിതമായി തിരികെ എത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുഴയിലെ ശക്തമായ അടിയൊഴുക്ക് പരിശോധനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. തിരച്ചിലിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. നാവിക സേനയുടെ ഉന്നത ഉദ്യോ​ഗസ്ഥർ ഷിരൂരിൽ എത്തി. റിയർ അഡ്മിറൽ ആർഎം രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.


ALSO READ: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്ന് ​ഗം​ഗാനദിയിൽ വെള്ളപ്പൊക്കം; വൻ നാശനഷ്ടം, ജാ​ഗ്രത നിർദേശം


കർണാടക മേഖലയുടെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനാണ് ആർഎം രാമകൃഷ്ണൻ. നാല് ഡൈവിലും ലോറിയുണ്ടെന്ന് വ്യക്തമാകുന്ന സൂചനകൾ ലഭിച്ചിട്ടില്ലെന്ന് മൽപേ വ്യക്തമാക്കുന്നു. പുഴയിലെ കലങ്ങി മറിഞ്ഞ വെള്ളം കാഴ്ച മറയ്ക്കുന്നുവെന്ന് ഈശ്വർ മൽപേ വ്യക്തമാക്കി. 100 അടി താഴ്ചയിൽ വരെ ഡൈവ് ചെയ്യുമെന്നാണ് ഈശ്വർ മൽപേ അവകാശപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.