Cloudburst: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്ന് ​ഗം​ഗാനദിയിൽ വെള്ളപ്പൊക്കം; വൻ നാശനഷ്ടം, ജാ​ഗ്രത നിർദേശം

Uttarakhand Cloudburst: പ്രളയത്തെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായി. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായെന്ന് വിവരം.

Written by - Zee Malayalam News Desk | Last Updated : Jul 27, 2024, 04:31 PM IST
  • ഡെറാഡുൺ, പിത്തോ​ഗഡ്, ബാ​ഗേശ്വർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
  • ഗം​ഗാനദി ഹരിദ്വാറിലും ഋഷികേശിലും അപകടകരമായ നിലയിലാണ് ഒഴുകുന്നത്
Cloudburst: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്ന് ​ഗം​ഗാനദിയിൽ വെള്ളപ്പൊക്കം; വൻ നാശനഷ്ടം, ജാ​ഗ്രത നിർദേശം

ഉത്തരാഖണ്ഡ്: ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഗംഗാനദിയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിലെ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. കനത്ത വെള്ളപ്പൊക്കത്തിൽ സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രളയത്തെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായെന്നാണ് വിവരം.

പ്രളയത്തിൽ അമ്മയും മകളും മരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഗംഗോത്രിയിൽ ശാരദാ കുടീരത്തിനും ശിവാനന്ദാശ്രമത്തിനും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ പറ്റി. ​ഗം​ഗാനദി ഹരിദ്വാറിലും ഋഷികേശിലും അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡുൺ, പിത്തോ​ഗഡ്, ബാ​ഗേശ്വർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മേഘവിസ്ഫോടനത്തിനും പ്രളയത്തിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരകാശി, ചമോലി, രുദ്രപ്രയാ​ഗ്, പൗരി, നൈനിറ്റാൾ, പിത്തോ​ഗഡ് തുടങ്ങിയ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയ പാത അടച്ചു. മറ്റ് വഴി തുറന്ന് കൊടുക്കുന്നതിനായി ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ജോഷിമഠ്-നിതി-മലരി ദേശീയ പാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News