`സ്വർണ്ണക്കടത്തുമായി ബന്ധമില്ല,ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്ത്
ഇതാണ് എന്റെ ജോലി. അല്ലാതെ മുഖ്യമന്ത്രിയുടെ ബാക്കില്‍ നില്‍ക്കുക, സ്പീക്കറുടെ തോളില്‍ തട്ടി നില്‍ക്കുക, ബാക്കിയുള്ള മന്ത്രിമാരെ പ്രൊട്ടക്ട് ചെയ്യുക ഇതൊന്നുമല്ല.
സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നു.
സ്വപ്നയുടെ വാക്കുകള്‍
എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ഇന്‍വോള്‍വ്മെന്റ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ആ എ.സി. അദ്ദേഹത്തെ വിളിച്ച് സംസാരിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാന്‍ സാക്ഷിയല്ല. ഇത് ജനങ്ങള്‍ അറിയണം. ഇത്രയും എന്നെ, ഞാനെന്ന സ്ത്രീയെ, ഞാന്‍ എന്ന അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യന്‍സിനെയും ചേര്‍ത്തുവെച്ച് എന്നെ പറഞ്ഞു. എന്നെ ഞാന്‍ അല്ലാതെ ആക്കി. എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി.
മീഡിയയും മറ്റുള്ളവരും ചെയ്യുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷന് സ്വാധീനിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ പ്രത്യേകം നിങ്ങള്‍ എല്ലാവരോടും പറയുകയാണ്. ഇതിലുണ്ടാവുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും മാത്രമാണ്. ഒരു മുഖ്യമന്ത്രിക്കോ ഇവിടെ ഇപ്പോ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാര്‍ക്കോ ഒരു സ്പീക്കര്‍ക്കോ അഞ്ച് സംസ്ഥാനങ്ങളില്‍ പോലുമോ ആരെയും ബാധിക്കില്ല. നിങ്ങള്‍ വിചാരിക്കുന്നതെല്ലാം തെറ്റാണ്. ഇതൊന്നും ആരെയും ബാധിക്കാന്‍ പോകുന്നില്ല.
Also Read: 'കുലംകുത്തികളെ കണ്ടുപിടിക്കണം' മുഖ്യമന്തിയോട് അഡ്വക്കേറ്റ് ജയശങ്കർ
ഇത് ബാധിക്കാന്‍ പോകുന്നത് എന്നെയും എന്റെ രണ്ടുമക്കളെയും എന്റെ ഭര്‍ത്താവിനെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിയാകും നമ്മുടെ മരണത്തിന്. ഞാന്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നത് വലിയൊരു തെറ്റു കുറ്റ സ്മഗ്ലിങ് ചെയ്തതു കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനുമുള്ള ഭീഷണി കാരണവുമാണ്. നിങ്ങള്‍ ഒരോരുത്തരും അതിന്റെ കാരണക്കാരായിരിക്കും. അറ്റകൈയ്ക്ക് ഞാന്‍ ഒന്നുമാത്രമേ എല്ലാവരോടും പറയുകയുള്ളൂ. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങള്‍ ഓരോരുത്തരുമായിരിക്കും.
എന്റെ പിന്നില്‍ ഒരു മുഖ്യമന്ത്രിയോ ഒരു ഐ.ടി. സെക്രട്ടറിയോ അല്ലെങ്കില്‍ ഇപ്പറയുന്ന ഹോണറബിള്‍ സ്പീക്കറോ അല്ലെങ്കില്‍ നാളെ മന്ത്രിമാരോ…. എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട്. എല്ലാ മന്ത്രിമാരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട് നമ്മുടെ ഫങ്ഷന്‍സിന്. അങ്ങനെ ഓരോദിവസവും ഓരോ മന്ത്രിമാരെ എടുത്ത് നിങ്ങള്‍ ഉപയോഗിക്കും. ഈ പറയുന്ന എല്ലാരെയും നിങ്ങള്‍ ഡീഫെയിം ചെയ്തിട്ട് എലക്ഷന് സ്വാധീനിച്ചെന്നും പറഞ്ഞ് അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. നല്ല സ്പീഡോടെ നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടുപോകും. ബിക്കോസ് അവരെ ഇന്‍വെസ്റ്റ്ഗേറ്റ് ചെയ്താലും നിങ്ങള്‍ തോറ്റുപോകും. ഒരു പ്രാവശ്യം ഒന്നു കാണിച്ചു തരുമോ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഏത് നൈറ്റ് ക്ലബ്ബില്‍….ട്രിവാന്‍ഡ്രത്ത് ഏത് നൈറ്റ് ക്ലബ്ബാണുള്ളത് ഏത് നൈറ്റ് ക്ലബ്ബില്‍ ഏത് മുഖ്യന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നുവെന്ന്.
Also Read: 'സ്വപ്നയെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കെസി വേണുഗോപാൽ?, ആരോപണങ്ങളുമായി ബി. ഗോപാലകൃഷ്ണന്‍
യു.എ.ഇ. കോണ്‍സുലേറ്റിലെ സെക്രട്ടറിയുടെ മുഖം പോലും അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. പേരു പോലും അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. അവര്‍ക്ക് ഓര്‍മയുള്ളത് കോണ്‍സുലേറ്റ് ജനറലിനെ മാത്രം ആയിരിക്കും. ഇതാണ് അതിന്റെ സത്യം. നമ്മളെ ആത്മഹത്യ ചെയ്യാന്‍ വിട്ടു കൊടുക്കരുത്. നമ്മളെ കൊല്ലരുത് ഇങ്ങനെ. ഇതെന്റെ അപേക്ഷയാണ്.
ജോലി ഇല്ലാത്ത ഒരു അനിയന്‍,വിധവയായ ഒരമ്മ, രണ്ടു കുഞ്ഞുമക്കള്‍ ഇങ്ങനെ തുടങ്ങി വാടകവീട്ടില്‍ കിടക്കുന്ന എന്നെ ആരും എന്റെ ശുപാര്‍ശയിലോ എന്റെ റെക്കമെന്‍ഡേഷനിലോ ഒരു ഗവണ്‍മെന്റ് ജോലിയിലോ ഒരു രീതിയിലോ ഒരിടവും നിയമിച്ചിട്ടില്ല. ഞാന്‍ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബിള്‍ സ്പീക്കറിന്റെയോ മറ്റ് മന്ത്രിമാരുടെയോ ഒാഫീസിലോ ഒഫീഷ്യല്‍ ഭവനങ്ങളിലോ കയറിയിറങ്ങി ഫയലവുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഞാന്‍ ഒപ്പിട്ടിട്ടില്ല. ഞാന്‍ ഒന്നിനും സാക്ഷിയായിട്ടില്ല.
യു.എ.ഇ.എന്ന രാജ്യത്തുനിന്ന് വരുന്ന വി.വി.ഐ.പി.കള്‍ വരുമ്പോ അവരെ സപ്പോര്‍ട്ട് ചെയ്യുക അവരെ പ്രൊട്ടക്ട് ചെയ്യുക, അവര്‍ക്കു വേണ്ടുന്ന കാര്യങ്ങള്‍ ഇവിടുത്തെ സ്‌റ്റേറ്റ് ഗവണ്‍മെന്റുമായി ഡീല്‍ ചെയ്യുക. ഇവിടുത്തെ എന്നല്ല അഞ്ച് സംസ്ഥാനത്തെ സ്‌റ്റേറ്റ് ഗവണ്‍മെന്റുമായി ഡീല്‍ ചെയ്യുക. അല്ലെങ്കില്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഒഫീഷ്യല്‍ ഫങ്ഷന്‍സിന്റെ ഭാഗമായി മന്ത്രിമാരെയോ ഉന്നത ഉദ്യോഗസ്ഥന്മാരെയോ ബിസിനസുകാരെയോ അങ്ങനെയുള്ള ആള്‍ക്കാരെ ഇന്‍വൈറ്റ് ചെയ്യുക. അവര്‍ വരുമ്പോ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ റിക്വയേഡ് അറ്റന്‍ഷന്‍ എല്ലാ സ്റ്റാഫിലൂടെയും അവര്‍ക്ക് പ്രൊവൈഡ് ചെയ്യുക. അവരെ കംഫര്‍ട്ടബിളായി ഫീല്‍ ചെയ്യിക്കുക. അത് ഞാന്‍ ഒരാളല്ല. ഇത്രയും പേരെ ഹാന്‍ഡില്‍ ചെയ്യുന്നത്. എല്ലാ സ്റ്റാഫും ഒരുമിച്ച്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാനുണ്ട്. മുഖ്യമന്ത്രിയുടെ ബാക്കില്‍ നില്‍ക്കുന്നത് അല്ല. അതല്ല അതിന്റെ ശരി. മുഖ്യമന്ത്രിയല്ല, ഹെഡ് ഓഫ് മിഷന്‍ ദ കോണ്‍സുലേറ്റ് ജനറല്‍. കോണ്‍സുലേറ്റ് ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ പ്രൊഫൈല്‍. ആള്‍ക്ക് എന്തെങ്കിലും ഒഫീഷ്യലായിട്ട്, കോണ്‍ഫിഡന്‍ഷ്യലായിട്ട് പറയാനുണ്ടെങ്കില്‍ തൊട്ടു പിറകില്‍ എന്നോട് പെട്ടെന്ന് പറയാന്‍ വേണ്ടിയിട്ടാണ് ഞാനെന്ന സെക്രട്ടറി. ഇത് ഞാനല്ല, എനിക്ക് പകരം ആരാണ് അവിടെ സെക്രട്ടറി അവര്‍ എല്ലാം ഇത് തന്നെ ചെയ്യണം. ഇതാണ് എന്റെ ജോലി. അല്ലാതെ മുഖ്യമന്ത്രിയുടെ ബാക്കില്‍ നില്‍ക്കുക, സ്പീക്കറുടെ തോളില്‍ തട്ടി നില്‍ക്കുക, ബാക്കിയുള്ള മന്ത്രിമാരെ പ്രൊട്ടക്ട് ചെയ്യുക ഇതൊന്നുമല്ല.
Alson Read: മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജി വച്ച് പുറത്തുപോവുക; രമേശ് ചെന്നിത്തല
കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങള്‍ എല്ലാവരും എടുത്തുനോക്കണം. എന്റെ കയ്യിലും വീഡിയോസും ഫോട്ടോസും എല്ലാം ഉണ്ട്. എല്ലാവരുടെയും കയ്യിലുണ്ട്. അത് ആ ചടങ്ങില്‍ പങ്കെടുത്ത ഓരോരുത്തരും പിടിച്ചിട്ടുണ്ട് വീഡിയോസും ഫോട്ടോസും ഒക്കെ. അവിടെ വന്നത് ഒപ്പോസിഷന്‍ ലീഡറാണ് അന്ന്. ആ ഒപ്പോസിഷന്‍ ലീഡറിന്റെ കൂടെ നില്‍ക്കുകയും അദ്ദേഹത്തിന്റെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ആളുടെ കൂടെ സ്‌റ്റേജ് പങ്കിടുകയും ആളുടെ എല്ലാ കാര്യങ്ങളും ആള്‍ അവിടുന്നു പോകുന്നിടം വരെ നോക്കിയത് ഞാന്‍ തന്നെയാണ് ഈ സ്വപ്‌ന. അന്ന് ഞാന്‍ ഒഫീഷ്യലി എംപ്ലോയ്ഡ് അല്ല യു.എ.ഇ. കോണ്‍സുലേറ്റില്‍. എന്നെ യുഎഇ കോണ്‍സുലേറ്റില്‍നിന്ന് ആരും പിരിച്ചുവിട്ടിട്ടില്ല. ഞാനൊരു തിരിമറിയും അവിടെ നടത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വരെ ഈ ഡിപ്ലോമാറ്റിക് കാര്‍ഗോയ്ക്ക് മാത്രമല്ല, അവിടെയുണ്ടായിരുന്ന, കൊറോണയുടെ ഭാഗമായ ഇവാക്വേഷനും ബാക്കിയുള്ള എല്ലാ എല്ലാ കോണ്‍ഫിഡന്‍ഷ്യലും അഡ്മിനിസി്‌ട്രേറ്റീവുമായ കാര്യങ്ങള്‍ എല്ലാം എല്ലാം ആസ് പെര്‍ റിക്വസ്റ്റ് അവിടുത്തെ ഡിപ്ലോമാറ്റ്‌സ്, അല്ലെങ്കില്‍ എന്റെ കോണ്‍സുല്‍ ജനറല്‍ എന്നോട് ആവശ്യപ്പെടുന്നത് വളരെ സിന്‍സിയറായി ഞാന്‍ അവര്‍ക്കു വേണ്ടി സഹായിക്കാറുണ്ട്.
അപ്പോള്‍ നിങ്ങളൊക്കെ ചോദിക്കും സ്‌പേസ് പാര്‍ക്കിലെ ഒരു കരാര്‍ എംപ്ലോയി ആയിരുന്നിട്ട് എന്തിനാണ് യു.എ.ഇ. കോണ്‍സുലേറ്റില്‍ കയ്യിടുന്നത്. അത് ഞാന്‍ യുഎഇയില്‍ ജനിച്ച് വളര്‍ന്ന് ജീവിച്ചതിന്റെ സ്‌നേഹം. എനിക്ക് യുഎഇ എന്നു പറഞ്ഞാല്‍ ജീവനാണ്. ഞാന്‍ ഒരിക്കലും ഒരു തെറ്റ് യുഎഇയെ ചതിക്കാനോ എന്റെ എക്‌സലന്‍സിയെയോ ബാക്കിയുള്ളവരെ ചതിക്കാനോ ചെയ്യില്ല.