'കുലംകുത്തികളെ കണ്ടുപിടിക്കണം' മുഖ്യമന്തിയോട് അഡ്വക്കേറ്റ് ജയശങ്കർ

 കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിലാണ് ജയശങ്കറിന്റെ പരിഹാസം

Last Updated : Jul 9, 2020, 04:28 PM IST
'കുലംകുത്തികളെ കണ്ടുപിടിക്കണം'  മുഖ്യമന്തിയോട് അഡ്വക്കേറ്റ് ജയശങ്കർ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മടിയില്‍ കനമില്ല; വഴിയില്‍ ഭയമില്ല എന്ന ഹാഷ്ടാഗിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിലാണ് ജയശങ്കറിന്റെ പരിഹാസം.

Also Read: 'സ്വപ്നയെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കെസി വേണുഗോപാൽ?, ആരോപണങ്ങളുമായി ബി. ഗോപാലകൃഷ്ണന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്വേഷിക്കണം, കണ്ടെത്തണം, മാതൃകാപരമായി ശിക്ഷിക്കണം.

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹു: കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി.

പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴില്‍ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാന്‍ മറക്കരുത്.

അന്വേഷിക്കണം, കണ്ടെത്തണം, മാതൃകാപരമായി ശിക്ഷിക്കണം. തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം...

Posted by Advocate A Jayasankar on Wednesday, July 8, 2020

Trending News