മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജി വച്ച് പുറത്തുപോവുക; രമേശ് ചെന്നിത്തല

കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Last Updated : Jul 9, 2020, 12:40 PM IST
മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജി വച്ച് പുറത്തുപോവുക; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Also Read: സ്വപ്നയുമായുള്ള ബന്ധം; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

സര്‍വീസ് റൂള്‍ അനുസരിച്ച് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കണ്ട രീതിയിലാണോ ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വീസ് റൂള്‍ അനുസരിച്ചാണെങ്കില്‍, ശിവശങ്കറിന്റെ പേരില്‍ കേസ് എടുത്ത് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അങ്ങോട്ടേക്ക് എത്തുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് എല്ലാവര്‍ക്കും വ്യക്തമായെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Also Read: സ്വര്‍ണ്ണക്കടത്ത്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍...!!

കേസ് സിബിഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണക്കടത്ത് കേസിലെ വസ്തുതകള്‍ പുറത്തുവരണം. ഇല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ സമരം നടത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി

Trending News