തിരുവനന്തപുരം: പക്ഷിപ്പനിയെ സംസ്ഥാന ​​ദുരന്തമായി പ്രഖ്യാപിച്ചു. ആനിമൽ ഹസ്ബൻഡറിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. രോ​​ഗം സ്ഥിരീകരിച്ച ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.അതേസമയം കേരളത്തിൽ നിന്നുള്ള ഇറച്ചിക്കോഴികൾക്കും,മുട്ടകൾക്കും  തമിഴ്നാട്ടിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അതിർത്തികളിലും ഇതിന്റെ ഭാ​ഗമായി കർശന ജാ​ഗ്രത ജില്ലാ ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം പക്ഷിപ്പനി


ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം(Kottayam) ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ  പരിശോധിച്ചു. എട്ടെണ്ണത്തിൽ അഞ്ച് എണ്ണത്തിലാണ് എച്ച്‌5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് (Bird Flu)കാരണമായതെന്നു കണ്ടെത്തി. 


ശ്രദ്ധിക്കാം


മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് ചൈനയിലാണ് (China)
പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്. സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തിയാലുണ്ടാകുന്ന ലക്ഷണങ്ങളായി കണക്കാക്കുന്നത്.


 പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ(Pneumonia) ആകാനുള്ള സാധ്യതയുണ്ട്. മരണവും സംഭവിക്കാം. അടിയന്തിര പ്രതിവിദി എന്ന നിലയിൽ താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം,ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്, നിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം രോഗം പിടിപെട്ട പക്ഷികളെ ചുട്ടുകൊല്ലുക ഇതൊക്കെയാണ് ചെയ്യാവുന്ന ഫലപ്രദമായ രീതികൾ.


Also Read:കൊറോണയേക്കാള്‍ ഭീകരന്‍, എബോളയേക്കാള്‍ അതിവിനാശകാരി, വരുന്നു Disease X..!


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy