തിരുവനന്തപുരം: കേരളത്തിലെ കോവിഡ് കണക്കുകളിൽ ക്രമാതീതമായുണ്ടാവുന്ന വർധന ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യലെ കോവിഡിന്റെ 26 ശതമാനവും കേരളത്തിലാണെന്നും  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലുമാണെന്ന് സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പോസിറ്റിവിറ്റിയിൽ ദേശിയ ശരാശരി  2 ശതമാനം ആയിരുന്നപ്പോൾ കേരളത്തിൽ 10 ശതമാനമായിരുന്നു. രാജ്യത്ത് തന്നെ 20 ജില്ലകളിലാണ് രോ​ഗബാധിതരുടെ എണ്ണം വലിയതോതിലുള്ളത് ഇതിൽ 12 എണ്ണവും കേരളത്തിലാണെന്നും സുരേന്ദ്രൻ കത്തിൽ പറയുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

 


 


ALSO READCovid Update: കോവിഡ്‌ പരിശോധന കുറയുന്നു, രോഗമുക്തി നേടിയവര്‍ അയ്യായിരത്തിലധികം


ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന Test Positivity നിരക്കും,ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളും കേരളത്തിലാണെന്നും വിഷയം ശ്രദ്ധയിലെടുത്ത് കേന്ദ്ര മെഡിക്കൽ സംഘത്തിനെ കേരളത്തിലേക്ക് അയക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍  3,021 പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.  മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും ഒരാഴ്ചക്കിടയിൽ വളരെ കുറഞ്ഞ എണ്ണമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 


ALSO READ: Covid19 മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും


അതേസമയം 25-ന് മുകളിലേക്ക് ഉയർത്താതെ ഒരേ അക്കത്തിൽ നിർത്തുന്ന മരണ നിരക്കിലും ആളുകൾ തുടർച്ചയായി സംശയം ഉന്നയിക്കുന്നുണ്ട്. മരണ നിരക്ക് കൂടുന്നത് സംസ്ഥാന സർക്കാരിന്റെ(Kerala Goverment) പ്രതിച്ഛായക്ക് മങ്ങലേപ്പിക്കാൻ സാധ്യതയെന്നുള്ള വിലയിരുത്തലാണ്  കാരണമെന്നും ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നു. അതിനിടയിൽ യു.കെയിൽ നിന്നും വന്ന യാത്രക്കാർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിച്ചത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്.


 


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy