അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സർക്കാർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു. പിവി അൻവറിന്റെ ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടന്നത്.
മുനമ്പത്ത് ജുഡീഷ്യൽ കമീഷനെ നിയമിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നടപടി
Schools Holiday On March 13th In Thiruvananthapuram Know Why: ഈ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്. അതായത് ഇവിടെ മാർച്ച് 13 ന് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Liquor Sales Kerala Government: കഴിഞ്ഞ വര്‍ഷം ബെവ്കോ വഴി വിറ്റത് 19,570.91 കോടിയുടെ മദ്യം. 2023-2024 ലെ വരുമാനം 6154.08 കോടി രൂപ. ഇതിൽ ലാഭം 236.29 കോടി.
എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. കുറ്റാരോപണ മെമ്മോയ്ക്ക് എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.