Covid19 മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

294 ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 11:59 AM IST
  • അവസാന വർഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നത്.
  • പൂർണ്ണമായും കോവിഡ് മനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക.
  • രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചരവരെയാണ് പ്രവർത്തന സമയം.
Covid19 മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ (Colleges Open) ഇന്ന് തുറക്കും.  294 ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഇന്ന് കോളേജ് തുറക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നത്. 

പൂർണ്ണമായും കോവിഡ് മനദണ്ഡങ്ങൾ (Covid Guidelines) പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചരവരെയാണ് പ്രവർത്തന സമയം.  50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി രണ്ട് ഷിഫ്റ്റുകളായിട്ടാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്.  പരമാവധി 5 മണിക്കൂർ ആയിരിക്കും ക്ലാസുകൾ എടുക്കുക.  

Also Read: അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് Pinarayi Vijayan 

ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.  കോളേജുകളിലെ (College) പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോളജുകളില്‍ ഹാജരായിരുന്നു.  പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്.  ഇതിനിടയിൽ ശനിയാഴ്ച കോളേജ് തുറക്കുന്നതിൽ പ്രതിഷേധവുമായി അധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്.    

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News