തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി (Suresh Gopi MP).  ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ബിജെപിക്ക് (BJP) മാത്രമാണ് സാധ്യതകളുള്ളതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് സുരേഷ് ഗോപി എംപി ഇപ്രകാരം പ്രതികരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Local Body Election: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി എഴുതുന്നത് 88,26,620 വോട്ടർമാർ 


മാത്രമല്ല എല്ലാവരും വോട്ട് ചെയ്യണമെന്നും കഴിവതും ഉച്ചയ്ക്ക് മുന്‍പ് എത്തി എല്ലാവരും വോട്ട് ചെയ്യാന്‍ ശ്രമിക്കണമെന്നും സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു.  കാരണം  ഉച്ചയ്ക്ക്‌ശേഷം വോട്ടിംഗ് തടയാൻ വേണ്ടി പലവിധ കിംവദന്തികള്‍ പരത്താന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ലയെന്നും അദ്ദേഹം പറഞ്ഞു.  


കൂടാതെ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ (Covid Protocol) നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാസ്ക് (Mask) ഒരിക്കലും മാറ്റരുതെന്നും  ഇതെല്ലാം വിദഗ്ധര്‍ നല്‍കിയ നിര്‍ദേശങ്ങളാണെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കിയിട്ടുണ്ട്.  


Also read: ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കരുതണം?


7271 തദ്ദേശ വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. മൂന്നുഘട്ടമായി നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് (Local Body Election) ഡിസംബർ 8, 10, 14 തീയതികളിലാണ് നടക്കുന്നത്.  ഡിസംബർ 16 നാണ് വോട്ടെണ്ണൽ.  രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ് സമയം.  കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചയിരിക്കും വോട്ടെടുപ്പ് നടത്തുന്നത്.