Thiruvananthapuram: രാജ്യത്ത് ഇന്ധന വില തുടർച്ചയായി അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്. പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും വീതം ഈ മാസം കുറഞ്ഞു . അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയായിരുന്നു.  Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് ചൊവ്വാഴ്ച്ച കുറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ (Diesel) 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം 4 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന പെട്രോൾ വിലയിൽ വീണ്ടും ചൊവ്വാഴ്ച്ച ഇടിവ് രേഖപ്പെടുത്തിയത്. 


ALSO READ: Kerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ


കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)


തിരുവനന്തപുരം - 92.44 
കൊല്ലം - 91. 87
പത്തനംതിട്ട - 91.55
ആലപ്പുഴ - 91.20 
കോട്ടയം -91.05 
ഇടുക്കി - 91.94 
എറണാകുളം - 90.94 
തൃശൂ‍ർ - 91.40 
പാലക്കാട് - 91.68 
മലപ്പുറം -91.53 
കോഴിക്കോട് -91.31 
കണ്ണൂ‍ർ - 91.20
വയനാട്- 92.01 
കാസ‍ർകോട് - 91.81


രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.56 രൂപയും ഡീസൽ വില 80.87 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.98 രൂപയാണ്. ഡീസൽ വില 87.96 രൂപയിലും. സൂയസ് കനാലിലെ (Suez Canal) കപ്പൽക്കുരുക്ക് മൂലം  അന്തരാഷ്ട്ര എണ്ണ വിലയിൽ വൻ തോതിൽ വില വർധന രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി.


ALSO READ:  Happy Easter 2021: ഉയിർപ്പിന്റെയും പ്രതീക്ഷയുടേയും വെളിച്ചമേകി ഇന്ന് ഈസ്റ്റർ


26 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് മാർച്ച 24നാണ് കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ മാസം 24ന് ഇന്ധന നിരക്കിൽ (Fuel Price) കുറവ് രേഖപ്പെടുത്തിയത്. അവസാനമായി ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് 2020 മാർച്ച് 16 നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ (Petrol Price) വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.


ALSO READ:  നേതാക്കളുടെ ഭീക്ഷണി, മോശം പെരുമാറ്റം വേങ്ങരയിലെ ട്രാൻസ് ജെൻഡർ സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നു


ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക