ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നത് സംബന്ധിച്ച് എസ്എന്‍ഡിപി യോഗം നിലപാട് ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്തിന് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഇതുവരെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഡിജെഎസ് എന്‍ഡിഎയുമായി നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. എല്‍ഡിഎഫിനാണ് ചെങ്ങന്നൂരില്‍ മുന്‍കൈ എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചിരുന്നു. പിന്നാലെ എസ്എന്‍ഡിപിയോഗം കൗണ്‍സില്‍ ചേര്‍ന്നു.


ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം എടുക്കേണ്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഉപസമിതി വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.