തൃശൂർ: ചാ​ല​ക്കു​ടി ഡി ​സി​നി​മാ​സി​ന്‍റെ ഭൂ​മി കൈയേറ്റവുമായി ബന്ധപ്പെട്ടു ദിലീപിനെതിരെ നടത്തിയ വിജിലൻസ് അന്വേണത്തില്‍ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്നു നല്‍കും. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തിയറ്ററിന്‍റെ ഭൂമിയിൽ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചു. ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്.  ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 


30 വർഷത്തെ രേഖകളാണ് അന്നും പരിശോധിച്ചത്. ഇതിനു മുൻപുള്ള രേഖകൾ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിർമിക്കാൻ നൽകിയതാണെന്നാണ് പരാതിക്കാർ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാൻ സാധിച്ചില്ല.  ഇപ്പോഴും അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കിൽ, അവരുടെ കയ്യിലുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവേ നടത്തേണ്ടിവരും.


ഈ ഭൂമി ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും ഒരു കയ്യേറ്റവും ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.