Thiruvananthapuram: UDF വിട്ട് LDFനൊപ്പം ചേരാനുള്ള   ജോസ് കെ മാണി (Jose K Mani) യുടെ തീരുമാനത്തെ  സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യുഡിഎഫ് രാഷ്ട്രീയം ജോസ് കെ മാണിയെ പഠിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.  പാലാ സീറ്റിന്‍റെ കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികളുമായി  ചര്‍ച്ച ചെയ്യുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.


കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ തീരുമാനത്തെ ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന പ്രസിഡന്‍റ്  എം വി ശ്രേയാംസ് കുമാര്‍ എംപി സ്വാഗതം ചെയ്തു. പിണറായി വിജയന്‍റെ  നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ  വികസന മുന്നേറ്റത്തോട് കൈകോര്‍ക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.


രാഷ്ട്രീയപരമായും വ്യക്തിപരമായും ധാര്‍മിക ഉയര്‍ത്തിപ്പിടിക്കേണ്ടതിനാല്‍ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. യുഡിഎഫുമായുള്ള ദീര്‍ഘകാല ബന്ധമാണ് അവസാനിപ്പിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മാണി ഗ്രൂപ്പിന്‍റെ മുന്നണിമാറ്റം. 


അതേസമയം , മാറ്റങ്ങള്‍ കേരള കോണ്‍ഗ്രസ്-എം ഓഫീസിലും കാണാനായി.  ഓഫീസിന്‍റെ  ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ജോസ് കെ. മാണി, പിതാവ്  കെ. എം. മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 


Also read: LDFനൊപ്പം ചേര്‍ന്ന് പോരാടാന്‍ ജോസ് കെ മാണി, MP സ്ഥാനം രാജിവച്ചു


എന്‍സിപിയുടെ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്ന് പാലാ സീറ്റിനെ കുറിച്ചുള്ള ചോദ്യത്തോട് എന്‍സിപി നേതാവ് ടി പി പീതാംബരന്‍ അറിയിച്ചത്.  "അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പന്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ചെന്നിത്തലയെ കാപ്പന്‍ വിളിച്ചുവെന്ന ഹസ്സന്‍റെ പ്രസ്താവന ശരിയല്ല ",  ടി പി പീതാംബരന്‍ പറഞ്ഞു.


Also read: ജോസ് കെ മാണിയ്ക്ക് പകരം NCP, ചരടുവലി ശക്തമാക്കി UDF


യുഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ച അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പനും പറഞ്ഞു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് വരുന്നത്. ജയിക്കാത്ത സീറ്റുകളില്‍ കേരള കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്നും പാലായെ കുറിച്ച്‌ അദ്ദേഹം പറഞ്ഞു.