ആഴപ്പുഴ ജില്ലാ സെക്രട്ടറിയെ മാറ്റേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ; ടിജെ ആഞ്ചലോസിന് ഒരു ടേം കൂടി ലഭിച്ചേക്കും
സംസ്ഥാന തലത്തിൽ കാനം - ഇസ്മായീൽ പക്ഷങ്ങൾ തമ്മിലാണ് ബലാബലം ശക്തമെങ്കിൽ ജില്ലയിലെ സ്ഥിതി വ്യത്യസ്തമാണ്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ആഞ്ചലോസ് വിരുദ്ധപക്ഷവും തമ്മിലാണ് ജില്ലയിൽ വിഭാഗീയത നിലനിൽക്കുന്നത്. നിലവിൽ കാനം പക്ഷക്കാരനായ ആഞ്ചലോസിനാണ് സംഘടനയിൽ മേൽക്കൈ.
ആലപ്പഴ: ആലപ്പുഴ ജില്ലാ സെക്രട്ടറിയെ മാറ്റേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. നിലവിലെ മാനദണ്ഡ പ്രകാരം ഒരു ടേം കൂടി ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന് നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം വിഭാഗീയത രൂക്ഷമായ ജില്ലയിൽ ഔദ്യോഗിക പാനലിനെതിരെ 5 പേർ മത്സരിക്കാൻ സാധ്യതയുണ്ട് എന്നാണ് സിപിഐ വൃത്തങ്ങളിൽ നിന്ന് ലഭ്യമായ സൂചന.
സിപിഐയ്ക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ല എന്ന നിലയിൽ ആളുകൾ ഏറെ ഉറ്റുനോക്കിയ സമ്മേളനമാണ് ആലപ്പുഴ ജില്ലാ സമ്മേളനം. സിപിഐ - സിപിഐഎം പോര് ശക്തമായ ജില്ലയിൽ അത് സമ്മേളനത്തിലും പ്രതിഫലിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളും. എന്നാൽ പുതിയ ചർച്ച ജില്ലയിലെ നേതൃമാറ്റത്തെ സംബന്ധിച്ചാണ്.
Read Also: Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്
സംസ്ഥാന തലത്തിൽ കാനം - ഇസ്മായീൽ പക്ഷങ്ങൾ തമ്മിലാണ് ബലാബലം ശക്തമെങ്കിൽ ജില്ലയിലെ സ്ഥിതി വ്യത്യസ്തമാണ്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ആഞ്ചലോസ് വിരുദ്ധപക്ഷവും തമ്മിലാണ് ജില്ലയിൽ വിഭാഗീയത നിലനിൽക്കുന്നത്. നിലവിൽ കാനം പക്ഷക്കാരനായ ആഞ്ചലോസിനാണ് സംഘടനയിൽ മേൽക്കൈ.
എന്നാൽ അതൃപ്തരായ യുവനേതാക്കൾ അഞ്ചലോസിനെതിരെ നിലപാട് എടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അറിയുന്നത്. അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനാണ് വിമത വിഭാഗം നേതാക്കളുടെ തീരുമാനം. നിലവിൽ 5 പേരാണ് ഇത്തരത്തിൽ മത്സരരംഗത്തുള്ളത്.
Read Also: Bus fare hike: ബെംഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള
പാർട്ടിയിൽ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ് ജില്ലയിൽ ഏറെയും. മണ്ഡലം സമ്മേളനങ്ങളിലും അതു നിഴലിച്ചനിഴലിച്ചിരുന്നു. മണ്ഡലം ഭാരവാഹികളെയും മറ്റും നിശ്ചയിച്ചത് കാനം വിഭാഗത്തിന്റെ മേൽക്കൈ നിലനിർത്തുന്ന വിധത്തിലായിരുന്നെന്നും പറയാം. ഇത് കാണാം പക്ഷക്കാരനായ ജില്ലാ സെക്രട്ടറി ആഞ്ചലോസിനാണ് ഗുണം ചെയ്യുക.
നിലവിലെ മാനദണ്ഡപ്രകാരം ജില്ലാ സെക്രട്ടറി മാറാൻ ഇടയില്ല. എന്നാൽ നിലവിലെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജി കൃഷ്ണപ്രസാദ്, പി വി സത്യനേശൻ എന്നിവരിൽ ആരെങ്കിലും ഒരാൾ മാത്രമേ തുടരൂ എന്നാണ് ലഭ്യമായ സൂചന. അങ്ങനെയെങ്കിൽ ചേർത്തലയിൽ നിന്നുള്ള അഡ്വ. എം കെ ഉത്തമനെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുക.
Read Also: Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്
അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ വനിതയാവണം എന്ന മാനദണ്ഡം സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചാൽ നിലവിലെ സംസ്ഥാന കൗൺസിൽ അംഗവും ദേശീയ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാറിനെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും. വൈകുന്നേരം 5 മണിയോടെയാണ് ജില്ലാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. സമ്മേളനം മത്സരത്തിലേക്ക് പോയാൽ സംസ്ഥാന നേതൃത്വം എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...