കൊച്ചി: സി.പി. എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ തീയതികളിൽ  എറണാകുളത്ത് നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സ്വാഗതസംഘം ചെയർമാൻ പി.രാജീവും ജനറൽ  സെക്രട്ടറി സി.എൻ.മോഹനനും പത്ര സമ്മേളനത്തിൽ  അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി 16 ഏരിയാതല സ്വാഗതസംഘങ്ങളും 162 ലോക്കൽ  തല സ്വാഗതസംഘങ്ങളും 3030 ബ്രാഞ്ച് തല സ്വാഗതസംഘങ്ങളും രൂപീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും രക്ത സാക്ഷികളുടെയും മൺമറഞ്ഞ  പ്രാദേശിക പ്രവർത്തകരുൾപ്പെടെ പാർട്ടിയുടെ വളർച്ചയിൽ  പങ്ക് വഹിച്ച 12343 പേരുടെ ഒാർമ്മക്കായി പ്രചരണ ഗേറ്റുകൾ, കമാനങ്ങൾ, സ്തൂപങ്ങൾ, സ്മൃതി മണ്ഡപങ്ങൾ എന്നിവ  വന്നു കഴിഞ്ഞു. പാർട്ടിയുടെ മുന്നേറ്റത്തിന്  ജീവിതം സമർപ്പിച്ചവർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണ പരിപാടിയിൽ  മൺമറഞ്ഞവരുടെ അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളും സഹപ്രവർത്തകരുമായിരുന്നവരുടെയും പങ്കാളിത്തം ആവേശം പകരുന്നതായിരുന്നു.


സമ്മേളനത്തിന്റെ ഭാഗമായി കോലഞ്ചേരി തിരുവാണിയൂരിൽ കെ.വി.ബേബി ഭൂരഹിതരായ 4 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി .കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തി  16 ഏരിയ കമ്മിറ്റികളിൽ   സംഘടിപ്പിക്കാൻ നിശ്ചയിച്ച സെമിനാറുകറും ഒഴിവാക്കി.സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 21-ന് ബ്രാഞ്ചിൽ  പതിനായോരത്തോളം കേന്ദ്രങ്ങളിലും ലോക്കൽ -  ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തും. ഫെബ്രുവരി 24-ന്  കോവിഡ് നിബന്ധന പാലിച്ച് വിളംബരജാഥകൾ ലോക്കൽ  അടിസ്ഥാനത്തിൽ  സംഘടിപ്പിക്കും.


സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് ബ്രാഞ്ച് തോറും വീടുകളും കടകമ്പോളങ്ങളും സന്ദർശിച്ച് ഫെബ്രുവരി 12,13, 14 തീയതികളിൽ  പാർട്ടി നേതാക്കൾ ഉൾപ്പെടെ മുഴുവൻ പ്രവർത്തകരും ഹുണ്ടികയായി ജനകീയമായ നിലയിൽ  ഫണ്ട് ശേഖരിച്ചു. ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ  നിന്നും ഉണ്ടായിട്ടുളളത്.ഫണ്ട് ഫെബ്രുവരി 16,17 തീയതികളി  ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും ജില്ലയിൽ  നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഏരിയാ കേന്ദ്രങ്ങളിൽ  എത്തി ഏറ്റുവാങ്ങും.
സംസ്ഥാന സമ്മേളനം മറൈൻ ഡ്രൈവിൽ  പ്രത്യേകം തയ്യാറാക്കിയ നഗറിലാണ്. 


പ്രതിനിധി സമ്മേളനം ബി.രാഘവൻ നഗറിലും പൊതുസമ്മേളനം ഇ.ബാലാനന്ദൻ നഗറിലും നടക്കും. കോവിഡ് നിബന്ധന പാലിച്ചു നടക്കുന്ന പൊതു സമ്മേളനം ജില്ലയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ  വരെ തത്സമയം കാണാനും കേൾക്കാനും കഴിയും വിധം മുഴുവൻ ബ്രാഞ്ച് സംഘാടകസമിതികളും സംവിധാനം ഒരുക്കും. 5 ലക്ഷം പേർ വിർച്വൽ  ആയി സമ്മേളനത്തി  പങ്കെടുക്കും.മറൈൻ ഡ്രൈവ് ഹെലിപാഡിൽ  തയ്യാറാക്കുന്ന അഭിമന്യു നഗറിൽ  ചരിത്ര പ്രദർശനവും സെമിനാറുകളും നടക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക