തിരുവനന്തപുരം: പൊലീസ് പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ ലഭ്യമാക്കിയ ശേഷം സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. സംഭവത്തില്‍ മുഖ്യമായും 5 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന. 


പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 


പൊലീസ് പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്നന്നെന്ന വാർത്ത കഴിഞ്ഞദിവസം ഡിജിപി സ്ഥിരീകരിച്ചിരുന്നു.
ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കർശന നടപടികൾക്കായി റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശം നൽകണമെന്നും ഡിജിപി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
 
ഇന്‍റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്. 


തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. 


നേ​ര​ത്തെ, പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.