തിരുവനന്തപുരം: പൊലീസിലെ മൂന്നാം മുറയെ വിമര്‍ശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. മൂന്നാംമുറയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബെഹ്റയുടെ അഭിപ്രായ പ്രകടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് സേനയിലെ കുറച്ചു പേരുടെ പെരുമാറ്റം മൊത്തം സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കണം. നന്നായില്ലെങ്കില്‍ പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു. 


മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഇക്കാര്യത്തില്‍ ഐജിയും എസിപിയും കര്‍ശന നിര്‍ദേശം പാലിക്കണം ബെഹ്റ നിര്‍ദേശിച്ചു.