ആലുവ: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾക്കായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങിയത്. ആലുവ കൊട്ടാരക്കടവ്  പദ്മസരോവരം  വീട്ടിലായിരുന്നു ശ്രാദ്ധ ചടങ്ങുകൾ നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പൊതുജനങ്ങൾ ഏറ്റവും കൂടുതലായി എത്തുന്ന സ്ഥലത്തു വെച്ചുള്ള കർമ്മങ്ങൾക്ക് പോലീസ് അനുവാദം കൊടുത്തില്ല. 


ഉത്തരവ് പൂർണ്ണമായും പാലിച്ചാണ് ദിലീപ് ശ്രാദ്ധ ചടങ്ങുകൾ പൂർത്തിയാക്കിയത്. മാധ്യമങ്ങളോട് സംസാരിച്ചില്ല. മൊബൈൽ ഫോൺ സംഭാഷണവും ഉണ്ടായില്ല. ചടങ്ങുകൾക്ക്  അന്വേഷണോദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. 


ഫൻസ് അസ്സോസിയേഷനുകളോ മറ്റു സിനിമാ താരങ്ങളോ ദിലീപിനെ കാണാനായി വീട്ടിലെത്തിയിട്ടില്ല.


ദിലീപിന്റെ അമ്മ, മകൾ മീനാക്ഷി, ദിലീപിന്റെ സഹോദരങ്ങൾ തുടങ്ങിയ ബന്ധുക്കൾ കർമ്മങ്ങൾ ചെയ്തു.


രാവിലെ ദിലീപിനെ ജയിലിൽനിന്നു പുറത്തിറക്കുന്നതു കാണാനായി വൻ ജനക്കൂട്ടമാണ് ജയിലിനു പുറത്ത് ഒത്തുകൂടിയിരുന്നത്. പദ്മാസരോവരം വീട്ടിന് പുറത്തും വലിയ ജനക്കൂട്ടമാണ് താരത്തെ കാണാനായി നിലയുറപ്പിച്ചിരുന്നു.