പാലക്കാട്: ആര്‍എസ്എസ് മേധാവി ഡോ.മോഹന്‍ ഭാഗവത് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി.  ആര്‍.എസ്.എസ് സംഘത്തിന്‍റെ ശുദ്ധീകരണവും കേരളത്തില്‍ നിലവിലിരിക്കുന്ന സംഘര്‍ഷങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 9.30ന് പാലക്കാട് വടക്കന്തറയിലെ അശ്വതി കല്യാണമണ്ഡപത്തില്‍ പ്രാന്തീയ വൈചാരിക സദസ്സില്‍ പങ്കെടുക്കും. മൂന്ന് മണിക്ക് അശ്വതി കല്യാണ മണ്ഡപത്തില്‍ മഹിളസങ്കുലിലും പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.30ന് ഡോ. എ.പി.ജെ. അബ്ദുള്‍കലാം നഗറില്‍ (ഇന്‍ഡോര്‍ സ്റ്റേഡിയം) നഗരത്തിന്‍റെ സാംഘിക്കില്‍ സംസാരിക്കും.


നാളെ രാവിലെ 8.45ന് കണ്ണകിയമ്മന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്വാതന്ത്ര്യ ദിനപരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തും. 10.30ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ‘ഭാരതീയം 2017’ അഖണ്ഡഭാരത ദിനം കലാലയ വിദ്യാര്‍ത്ഥി സംഗമം, വൈകിട്ട് 3 മണിക്ക് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അദ്ധ്യാപക പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, 5.30ന് അശ്വതി മണ്ഡപത്തിലെ നഗര്‍ ബൈഠക്ക് എന്നിവയിലും അദ്ദേഹം സംബന്ധിക്കും. തുടര്‍ന്ന് പാലക്കാട് വിഭാഗ് കാര്യാലയ സന്ദര്‍ശനത്തിന് ശേഷം രാത്രി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലേക്ക് പോകും.