കൊച്ചി: കള്ളപ്പണ ഇടപാട് കേസിൽ സീറോ മലബാർ സഭയ്ക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചു. ഭൂമി ഇടപാട് കേസ് നിലവിൽ സംസ്ഥാന സർക്കാർ തന്നെ അന്വേഷിച്ച് വരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ നിലവിലെ പ്രതിപ്പട്ടിക പ്രകാരം കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി (cardinal george alencherry) അടക്കം 24 പേരാണുള്ളത്. ഭൂമിയിടപാടിലെ ഇടനിലക്കാരും വാങ്ങിയവരും അടക്കം ഇപ്പോഴത്തെ പ്രതിപട്ടികയിലുണ്ട്. യാഥാർത്ഥ  വിലയിൽ നിന്നും വ്യത്യസ്തമായി ആധാരത്തിൽ വില കുറച്ച് കാണിച്ചാണ് ഇടപാട് നടത്തിയതായി കണ്ടെത്തിയത്.


ALSO READ: Vatican നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കുരുക്കായി; വിവാദങ്ങൾ അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം


ആലഞ്ചേരിക്കെതിരായ റവന്യൂ വകുപ്പിൻറെ അന്വേഷണം നടന്നു വരികയാണ് ഭൂമി ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെടുക, തണ്ടപ്പേര് തിരുത്തൽ, വ്യാജ പ്രമാണ് ഉണ്ടാക്കൽ തുടങ്ങിയ സാധ്യതകളെല്ലാം സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനെല്ലാം സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കും.


ALSO READ: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


നേരത്തെ കേസിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്.  പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ വസ്തുവിൻറെ തണ്ടപ്പേര് തിരുത്തിയതായും, സർക്കാർ പുറമ്പോക്ക് കൈയ്യേറിയതായും വ്യക്തമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് റവന്യൂ അന്വേഷണം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.