Kerala University of Health Sciences (KUHS) പരിക്ഷകൾ ജൂൺ മുതൽ, Last Year ക്ലാസുകൾ ജൂലൈയിൽ തന്നെ തുടങ്ങും
പരീക്ഷ എഴുതുന്ന എല്ല വിദ്യാർഥികൾ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകരണം. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ഥികളെയാണ് പ്രധാന ഹാളിലിരുത്തുക.
Thrissur : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ (KUHS) പരീക്ഷകൾ ജൂൺ 21 മുതൽ ആരംഭിക്കുമെന്ന് സർവകലശാല അറിയിച്ചു. പരിക്ഷയുടെ വിശദമായി വിവരങ്ങൾ യൂണിവേഴ്സിറ്റി ഔദ്യോഗിക വെബ്സൈറ്റിൽ നൽകി.
പരീക്ഷ എഴുതുന്ന എല്ല വിദ്യാർഥികൾ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകരണം. പരിശോധനയില്‍ നെഗറ്റീവായ വിദ്യാര്‍ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പരിശോധനയില്‍ പോസീറ്റീവായ വിദ്യാര്‍ത്ഥികളെ മറ്റൊരു ഹാളിലിരുത്തും. അവിടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതാണ്. കൂടാതെ പരീക്ഷഹാളിൽ വിദ്യാഥികൾക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കണം. രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടി നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ ആന്റിജന്‍ പരിശോധന മാത്രം നടത്തിയാല്‍ മതി. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.
ALSO READ : University Exams Change: സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം,പുതിയ തീയ്യതി പിന്നീട്
പോസിറ്റീവായ വിദ്യാര്‍ഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാര്‍ഥികകള്‍ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്.
ലാസ്റ്റ് ഇയർ വിദ്യാർഥികൾക്കായിട്ടുള്ള പ്രാക്ടിക്കൽ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. പടിപടിയായി നേരിട്ടുള്ള ക്ലാസുകള്‍ മറ്റ് ബാച്ചുകാർക്കും ക്രമീകരിക്കുന്നതാണ്. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായി തന്നെ നടത്തും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.
പരീക്ഷകൾക്കായി ഹോസ്റ്റലില്‍ വരേണ്ട വിദ്യാർഥികൾ കഴിവതും നേരത്തെ കോവിഡ് പരിശോധന നടത്തി ഹോസ്റ്റലില്‍ എത്തേണ്ടതാണ്. ഹോസ്റ്റലിലെ വിദ്യാർഥികളും വീട്ടില്‍ നിന്നും വരുന്ന വിദ്യാർഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കുന്നതല്ല. പോസിറ്റീവായ വിദ്യാർഥികളെ തിയറി എഴുതാന്‍ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനനുവദിക്കുന്നതല്ല.
പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ അത് അടിയന്തരമായി യൂണിവേഴ്സിറ്റിയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കും. അതുപോലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോകാനും അനുമതി നല്‍കും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങള്‍ കോളേജ് തന്നെ ഒരുക്കണമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...