Kannur : കണ്ണൂർ ജില്ലയിൽ താണെയിൽ ദേശീയപാതയ്ക്ക് സമീപം കടയിൽ വൻ തീപിടുത്തം (Fire Accident). 15 ഓളം കടകൾ ഉള്ള ഒരു ഷോപ്പിങ് കോപ്ലക്സിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെട്ടിടത്തിന്റെ രണ്ടാം നിരയിലെ കടമുറികളിലാണ് തീ പടർന്ന് പിടിച്ചിരിക്കുന്നത്. കുറെ നാളുകളായി കട ഒഴിഞ്ഞു കിടന്നിരുന്നതിനാൽ ആളപായവും മറ്റ ഉത്പനങ്ങളുടെ നാശനഷ്ടമോ രേഖപ്പെടുത്തിട്ടില്ല.


ALSO READ : Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം


സംഭവ സ്ഥലത്ത് രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അടുത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ്.


ALSO READ : പൂണെയിൽ സാനിറ്റൈസർ നിർമിക്കുന്ന കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം, 18 പേർ മരിച്ചു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു


അതേസമയം തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പകൽ സമയത്ത് തീപിടുത്തം ഉണ്ടായതിനാൽ അപകടത്തിന്റെ തീവ്രത കുറയാൻ സഹായിച്ചു.


ALSO READ : Mannarkkad Hotel Fire: മണ്ണാർക്കാട് ഹോട്ടലിൽ തീ പിടുത്തം, രണ്ട് മരണം, സംഭവം പുലർച്ചെ മൂന്ന് മണിയോടെ


രണ്ടാഴ്ചയ്ക്ക് മുമ്പ് പാലക്കാട് മണ്ണാർക്കാട് ഒരു ഹോട്ടലിന് തീപിടിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.