Pune : മഹരാഷ്ട്രയിലെ പൂണെയിൽ (Pune) സാനിറ്റൈസർ (Sanitizer) നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം (Fire Accident). 18 ഓളം തൊഴിലാളികൾക്ക് മരിച്ചതായി പ്രഥമിക റിപ്പോർട്ട് നിരവധി പേരെ കാണാതായി. അവർക്കായിട്ടുള്ള തിരിച്ചിൽ തുടരുന്നു.
പൂണെയിലെ വ്യവസായ കേന്ദ്രത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് ഏകദേശം 8 ഓളം ഫയർ ഫോഴ്സുകൾ യൂണിറ്റുകൾ ചേർന്ന് തീയുടെ തീവ്രത കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൂണെ കോർപ്പറേഷൻ അറിയിച്ചു.
ALSO READ : Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം
ഏകദേശം 12 ഓളം കത്തിക്കരിഞ്ഞ മൃതദേഹങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് വരുന്നുണ്ട്. 37 തൊഴിലാളികളാണ് സ്ഥാപനത്തിൽ തീപിടുത്ത സമയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നത്. അതിൽ ഏകദേശം 20 പേരെ രക്ഷപ്പെടുത്തിയെന്ന് സ്ഥാപനത്തിന്റെ ഉടമകൾ അറിയിച്ചു.
ALSO READ : മഹരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി, നാല് തൊഴിലാളികൾക്ക് അതിദാരുണാന്ത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ കുറിച്ച് ട്വിറ്ററിലൂടെ അപലപിച്ചു. തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടത് വേദന ഉളവാക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Pained by the loss of lives due to a fire at a factory in Pune, Maharashtra. Condolences to the bereaved families.
— Narendra Modi (@narendramodi) June 7, 2021
ALSO READ : Maharashtra: Bhandara യിലെ ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...