കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ തീപിടിത്തം. കരുനാഗപള്ളി ദേശീയ പാതയ്ക്കടുത്ത് എ.എം ഹോസ്പിറ്റലിന് സമീപമുള്ള ഷോപ്പിംഗ്‌ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോപ്പിംഗ്‌ കോംപ്ലക്സും ഇതിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. 


ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്‍ററില്‍ നിന്നാണ് തീ പടര്‍ന്ന്‍ പിടിച്ചതെന്നാണ് വിവരം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സംഭരിച്ചിരുന്നു. അത് പൂര്‍ണ്ണമായും കത്തി നശിച്ചു.


കൃത്യസമയത്ത് ഫയര്‍ഫോഴ്സ് എത്തിയതില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. എഎം ആശുപത്രിയിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര നിലയങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.