കൊച്ചി: പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ആപത്തെന്ന് ഹൈക്കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ, സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി  സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ന് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. 


പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫ്‌ളക്‌സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിട്ട കോടതി,  ഇതിനായി എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദ്ദേശിച്ചു.


തന്‍റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്ളക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യാപാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായത്. വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.