തിരുവനന്തപുരം:ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചില മാധ്യമങ്ങള്‍ 
സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് യുവമോര്‍ച്ച നേതാക്കള്‍ രംഗത്ത് വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവമോര്‍ച്ച സംസ്ഥാന ജെനറല്‍ സെക്രട്ടറിമാരായ ശ്യാം രാജും കെ ഗണേഷുമാണ് മാധ്യമ പ്രവര്‍ത്തകാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഒരു മാധ്യമ സ്ഥാപനം ''ഇന്ത്യ തലകുനിക്കുന്നോ " എന്ന്  അവരുടെ ചാനല്‍ ചര്‍ച്ചയ്ക്ക് തലക്കെട്ട് കൊടുത്തതാണ് വിമര്‍ശനത്തിന് കാരണമായത്‌.
ഭാരതത്തിന്റെ കയ്യിൽ അഞ്ച് സാധ്യതകളുണ്ട്, അതിൽ "ചൈനയ്ക്ക് തല കുനിയ്ക്കേണ്ടി വരും " എന്ന് റിപ്പോർട്ട് ചെയ്തത് സീ ന്യൂസാണ്,
എന്ന കാര്യം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ് ചൂണ്ടികാട്ടുന്നുണ്ട്. 


Also Read:അതിര്‍ത്തി സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി


 


രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോ,
ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ട്.
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്.പരമാവധി നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്..


ഇനി, ഈ തലക്കെട്ടുകളിലെ യാഥാർത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികർ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. 
ചൈനയുടെ 43 പട്ടാളക്കാർ മരണപ്പെടുകയോ,സാരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന റിപ്പോർട്ടും ANI പുറത്തുവിട്ടിട്ടുണ്ട്.
ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടി വരുന്നത്?എന്ന് ശ്യാംരാജ് ചോദിക്കുന്നു.


ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞോ ? ഇന്ത്യയുടെ ഏതെങ്കിലും പ്രദേശം ചൈന പിടിച്ചെടുത്തോ? 
പിന്നെങ്ങനെ ആണ് ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടി വന്നത് ?
43 മരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചില്ലെന്ന വാദം നിങ്ങൾക്ക് നിരത്താം.എന്നും ശ്യാം രാജ് കൂട്ടിച്ചേര്‍ക്കുന്നു.



 


യുവമോര്‍ച്ചയുടെ മറ്റൊരു ജനറല്‍ സെക്രട്ടറി കെ ഗണേഷും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാം. ചൈനയായാലും പാക്കിസ്ഥാനായാലും അതങ്ങനെ തന്നെയായിരിക്കും. 
പിന്നെ ചില മലയാള മാധ്യമങ്ങൾക്ക് രാജ്യത്തിന്റെ നാശമാണ് കാണാൻ ആഗ്രഹം,എന്നാണ് ഗണേഷ് പറയുന്നത്.
അവർക്ക് ഒരു ഉളുപ്പുമില്ലാതെ ഇന്ത്യ തല കുനിക്കുന്നോ എന്ന് ചോദിക്കാം... 
അതിലാണ് അവർ സംതൃപ്തി കണ്ടെത്തുന്നത്. അവർക്ക് ഒരു സന്തോഷം. ഒരു സുഖം. 
അങ്ങനെയാണ് ഈ മാധ്യമ പരിഷകൾ. തെമ്മാടിത്തമാകാം, 
ദേശവിരുദ്ധതയാകാം... ഇതൊക്കെയാണ് കേരളത്തിലെ ചില മാധ്യമ പ്രവർത്തകർ,എന്നും കെ ഗണേഷ് കൂട്ടിച്ചേര്‍ക്കുന്നു.