Health Department Job Vaccancies: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ലൈഫ് മിഷൻ കോ-ഒാർഡിനേറ്റർ
അപേക്ഷകൾ ഒാൺലൈനായി അപേക്ഷിക്കണം
Trivandrum: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഡി.എം.ഒയുടെ കീഴിലെ സ്ഥാപനങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
എ.എൻ.എം. കോഴ്‌സ് പാസായ, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, എസ്.എസ്.എൽസി, പ്ലസ്ടു, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 14നു മുൻപ് dmohealthsection@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. അഭിമുഖം നടത്തുന്ന തീയതി അപേക്ഷകരെ ഫോൺ മുഖാന്തിരം അറിയിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ALSO READ: ബ്ലാക്ക് ഫംഗസ് ബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്, ജാഗ്രത നിർദേശം
ലൈഫ് മിഷനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുളള ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫിസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം
അപേക്ഷകള്‍ ജൂണ്‍ 14 മൂന്ന് മണിക്ക് മുമ്പ് തപാല്‍, ഇ-മെയില്‍ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy