കോട്ടയം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളം മുഴുവന്‍ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെ.എം മാണി എംഎല്‍എ. കോട്ടയത്ത്‌ നടന്ന പൊതുപരിപാടിയിലാണ് മാണി ബിജെപിയ്ക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി നയവുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നും, അവര്‍ക്ക് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ കഴിയില്ലെന്നും കെ.എം മാണി പറഞ്ഞു.


ഐ.ടി/ടൂറിസം വകുപ്പ് സഹ മന്ത്രിയായി ചുമതലയേറ്റ കണ്ണന്താനം ഇന്നലെ കേരളത്തിലെത്തിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.