സംസ്ഥാനത്ത് പകർച്ചവ്യാധികൾക്കും പ്രളയത്തിനും മഹാമാരിക്കും കാരണം പിണറായിയുടെ  ദൈവദോഷമെന്ന് കെ. മുരളീധരൻ എംപി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ദൈവങ്ങളെ തൊട്ടുകളിച്ചതുകൊണ്ടാണ് കോഇത്തരം അനിഷ്ട സംഭവങ്ങൾ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവന്നതെന്നും കെ മുരളീധരൻ ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരുണാകരനും, ആന്റണിയും, ഉമ്മൻചാണ്ടിയുമൊക്കെ ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാൽ ഉണ്ടായിരുന്നുവെങ്കിലും ഡസംസ്ഥാനത്ത് നിപ പടർന്നത് പിണറായിയുടെ കാലഘട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പേരാമ്പ്ര മത്സ്യമാർക്കറ്റ് തുറക്കണം എന്ന ആവശ്യവുമായി യുഡിഎഫ് നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കവേയായിരുന്നു മുരളീധരൻ ഇപ്രകാരം പറഞ്ഞത്. 


Also read: ആശാവർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി 


'എരണം കട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു. ഓഗസ്റ്റ് 15 ന് ഉയര്‍ത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാല്‍ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങിനെയാണ്? പിന്നെ കൊറോണ വന്നു. രണ്ട് പ്രളയം, ഓഖി, എല്ലാം കൊണ്ടും ദുരിതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്. മതങ്ങളുടെ മെക്കിട്ട് കയറുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതിന്റെ ഫലമാണിത്' എന്നായിരുന്നു കെ. മുരളീധരന്റെ വാക്കുകൾ.  


Also read: കൂട്ടുകാരന്റെ വൃക്ക മാറ്റിവയ്ക്കാൻ മന്തി ചലഞ്ചുമായി വിദ്യാർത്ഥികൾ!  


സ്വപ്ണ സുരേഷിന് കോറോണ പോസിറ്റീവ് ആയിരുന്നെങ്കിൽ നിരവധി എൽഡിഎഫ് നേതാക്കൾ quarantine ൽ ആകുമായിരുന്നുവെന്നാണ് സ്വർണ്ണക്കടത്ത് കേസിനെപ്പറ്റി അദ്ദേഹം പ്രതികരിച്ചത്.