ആശാവർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി

ആശാവർക്കർമാരെ കൂടാതെ പെയിൻ ആന്റ് പാലിയേറ്റീവ്, വനിതാ നഴ്സുമാർ എന്നിവർക്കും അദ്ദേഹം ഓണക്കോടി എത്തിച്ചുകൊടുത്തിരുന്നു.  

Last Updated : Aug 29, 2020, 05:45 PM IST
    • കോറോണ പ്രതിസന്ധിയെ മറികടക്കാൻ വയനാടിന് ആശ്വാസമായി 2. 7 കോടി രൂപയാണ് എംപി ഫണ്ടിൽ നിന്നും അനുവദിച്ചത്.
    • ആദിവാസി ഗ്രാമങ്ങളിൽ വിദ്യാർത്ഥികളുടെ പഠനത്തിന് 300 ടിവികളും നൽകിയിരുന്നു.
    • തന്റെ മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കാണ് ഓണക്കോടി നൽകി തന്റെ സ്നേഹം പങ്കുവെച്ചത്.
ആശാവർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി

കൊറോണ മഹാമാരിക്കിടയിലും പ്രതിസന്ധികളിൽ ഒപ്പം നിന്ന ആശാവർക്കർമാർക്ക് ഓണക്കോടിയുമായി രാഹുൽ ഗാന്ധി എംപി.  തന്റെ മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കാണ് ഓണക്കോടി നൽകി തന്റെ സ്നേഹം പങ്കുവെച്ചത്.  

Also read: കൂട്ടുകാരന്റെ വൃക്ക മാറ്റിവയ്ക്കാൻ മന്തി ചലഞ്ചുമായി വിദ്യാർത്ഥികൾ! 

ആശാവർക്കർമാരെ കൂടാതെ പെയിൻ ആന്റ് പാലിയേറ്റീവ്, വനിതാ നഴ്സുമാർ എന്നിവർക്കും അദ്ദേഹം ഓണക്കോടി എത്തിച്ചുകൊടുത്തിരുന്നു.  കൂടാതെ കൊറോണ മഹാമാരിയിലും കൂടെനിന്ന പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ഓണാശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി കാർഡ് അയച്ചിരുന്നു. ഓണക്കോടി  വണ്ടൂരിൽവച്ച് മുൻ മന്ത്രി എ. പി. അനിൽകുമാർ  എംഎൽഎ വിതരണം ചെയ്തു.  

Also read: ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക 

കോറോണ പ്രതിസന്ധിയെ മറികടക്കാൻ വയനാടിന് ആശ്വാസമായി 2. 7 കോടി രൂപയാണ് എംപി ഫണ്ടില് നിന്നും അനുവദിച്ചത്.  ഒപ്പം ആദിവാസി ഗ്രാമങ്ങളിൽ വിദ്യാർത്ഥികളുടെ പഠനത്തിന് 300 ടിവികളും നൽകിയിരുന്നു.     

Trending News