Thiruvananthapuram : കേരളത്തിൽ (Kerala) ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയെ തുടർന്ന് ഇതുവരെ 21 പേർ മരണപ്പെട്ടു. കോവിഡ് രോഗബാധയെ തുടർന്നാണ് മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ ഉണ്ടായത് 110 പേർക്കാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാക്ക് ഫംഗസ് (Black Fungus) രോഗം ബാധിച്ച 110 പേരിൽ 61 പേർ രോഗമുക്തി നേടി. നിലവിൽ 28 പേർ ചികിത്സയിൽ കഴിയുകയാണ്. തിരുവനതപുരം ജില്ലയിൽ മാത്രം ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് 5 പേർ മരണപ്പട്ടു. എറണാകുളം ജില്ലയിൽ 4 പേരാണ് ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.


ALSO READ: Kerala Night Curfew|ഇന്ന് മുതൽ രാത്രി കർഫ്യൂ, ഇളവുകൾ എല്ലാം ഇങ്ങിനെ, നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി


ജീവിതശൈലി രോഗങ്ങളും മറ്റ് പല ആരോഗ്യ അവസ്ഥകളും ഉള്ളവരിലാണ് ബ്ലാക്ക് ഫംഗസ് അണുബാധ കൂടുതലായി ഉണ്ടാകുന്നത്. പ്രമേഹ (Diabetics) രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ബ്ലാക്ക് ഫംഗസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം നടത്താൻ കർശന നിർദ്ദേശം ഉണ്ടായിരുന്നു.


ALSO READ: Covid Restrictions: കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡിജിപി


അതെ സമയം കേരളത്തിൽ കോവിഡ് സാഹചര്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.  ഇന്നലെ 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്.  രോഗബാധിതരുടെ എണ്ണം കുറയാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ വൻ ആശങ്കയായി മാറുന്നുണ്ട്.


ALSO READ: Kerala COVID Update : ഇന്നും 30,000ത്തോളം കോവിഡ് കേസുകൾ, TPR 20 ശതമാനത്തിന് അരികിൽ


ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ ആറ് വരെയാണ് കർഫ്യൂ. അവശ്യ സർവ്വീസുകളെ ഇവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ.  നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ വിദഗ്ദ്ധരുടെ യോഗം മറ്റന്നാള്‍ നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.