Covid Restrictions: കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡിജിപി

പഞ്ചായത്ത് തലത്തിൽ കടയുടമകളുടെ യോ​ഗം വിളിക്കാനാണ് നിർദേശം

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 09:06 PM IST
  • സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്
  • കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം
  • ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും
  • രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും
Covid Restrictions: കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡിജിപി

തിരുവനന്തപുരം: കോവിഡ് (Covid) വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം വിളിക്കാൻ നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പോലീസ് മേധാവിമാർക്കാണ് സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പഞ്ചായത്ത് (Panchayat) തലത്തിൽ കടയുടമകളുടെ യോ​ഗം വിളിക്കാനാണ് നിർദേശം.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് (Electronic) പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.

ALSO READ: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തും. റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News