Kerala Assembly Election 2021 : പ്രധാനമന്ത്രിയുടെ പരിപാടിക്ക് തിരുവനന്തപുരം നഗരസഭ മൈതാനം നൽകിയില്ല, പകരം കാശ് കൊടുത്ത് മൈതാനം ഇങ്ങ് വാങ്ങി
നാളെ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമാണ് ബിജെപി ആവശ്യപ്പെട്ടത്.
Thiruvananthapuram : നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മൈതാനം അനുവാദിക്കാതെ വന്നപ്പോൾ പകരം അതിലും മികച്ച മൈതാനം കാശ് കൊടുത്ത് വാങ്ങി BJP സംസ്ഥാന നേതൃത്വം. LDF ഭരിക്കുന്ന തലസ്ഥാനത്തെ കോർപറേഷൻ പ്രധാനമന്ത്രിയുടെ പരിപാടിക്ക് സ്ഥലം അനുവദിക്കാതെ വന്നപ്പോഴാണ് ബിജെപി സംസ്ഥാന നേതൃത്വം രണ്ട് കൽപ്പിച്ച് കാര്യവട്ടം Greenfield Stadium വാടകയ്ക്ക് വാങ്ങിയത്.
നാളെ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ സെന്‍ട്രല്‍ സ്റ്റേഡിയം സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാൽ പ്രാധനമാന്ത്രിയുടെ പരിപാടിക്ക് നല്‍കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
ALSO READ : Kerala Assembly Election 2021: പ്രചാരണത്തിന് ആക്കം കൂട്ടാൻ യോഗിയും നദ്ദയും ഇന്ന് കേരളത്തിൽ
അതേസമയം പുത്തരിക്കണ്ടത്തിലാകട്ടെ മാലിന്യം തള്ളിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞ പുത്തരിക്കണ്ടം മൈതാനത്ത് പരിപാടി നടത്താനാവുകയുമില്ല. എന്നാൽ അടുത്തിടെയാണ് അവിടെ മാലിന്യം തള്ളിയതെന്നാണ് നഗരസഭയ്ക്ക് മേലുള്ള ആക്ഷേപം.
ഇവയെല്ലാം വിലങ്ങ് തടിയായി തലസ്ഥാനത്തെ കോർപറേഷൻ നിരത്തിയപ്പോൾ പിന്നോട്ടില്ലെന്ന് തീരുമാനിച്ച് ബിജെപി സംസ്ഥാന നേതൃത്വം വാടകയ്ക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ബുക്ക് ചെയ്തു. ഗ്യാലറിയും മൈതാനമുള്‍പ്പടെ വന്‍ തുകയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. കാസരയുടെ എണ്ണത്തിന് പണം നൽകിയാണ് കരാർ. ഏതെങ്കിലും തരത്തിലുള്ള കേഡുപാടുകൾ ഉണ്ടായാൽ അതിനും പ്രത്യേക പണം നൽകണമെന്നാണ് കരാർ.
ALSO READ : നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും, മുന്നറിയിപ്പ്
എന്‍.ഡി.എയുടെ അവസാനഘട്ട പ്രചാരണത്തിന് കോന്നിയിലും തിരുവനന്തപുരത്തും എത്തുന്ന പ്രധാനമന്ത്രി, കന്യാകുമാരിയിലും പ്രചാരണയോഗത്തില്‍ പ്രസംഗിക്കും. രണ്ടിന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെനിന്ന് കന്യാകുമാരിയിലേക്ക് പോകും. അതിനുശേഷം തിരുവനന്തപുരത്തെത്തും.
നാളെ കേരളത്തിലെത്തുന്ന മോദി കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളിൽ പ്രസംഗിക്കും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പരിപാടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടാണ് സൗകര്യങ്ങൾ തയ്യാറാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...