പത്തനംതിട്ട: ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി. 15 സിപിഎം പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു. അധികാര തുടർച്ചയ്ക്കായി സിപിഎം കോൺഗ്രസിന്റെ പഞ്ചായത്ത് അംഗത്തെ പ്രസിഡന്റാക്കിയതിന് പിന്നാലെയാണ് 15 ഓളം സിപിഎം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ചിറ്റാർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ സിപിഎം പ്രവർത്തകരാണ് പാർട്ടിയിൽ നിന്ന് പ്രാഥമിക അംഗത്വം കളഞ്ഞ് പുറത്ത് വന്നത്. സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ തോൽപിച്ച കോൺഗ്രസ് അംഗത്തെ എൽഡിഎഫ് ചിറ്റാർ പഞ്ചായത്തിന്റെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.
13 സീറ്റുള്ള ചിറ്റാറിൽ എൽഡിഎഫ് അഞ്ച് യുഡിഎഫ് ആറ് എൻഡിഎ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിൽ (Kerala Local Body Election) ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന എം.എസ് രാജേന്ദ്രനെയാണ് കോൺഗ്രസിന്റെ സജി കുളത്തുങ്കൽ രണ്ടാം വാർഡിൽ തോൽപ്പിച്ചത്. അതെ അംഗത്തെ തന്നെ സിപിഎം പ്രസിഡന്റാക്കാൻ തീരുമാനിച്ചതാണ് പാർട്ടിൽ പൊട്ടിത്തെറിക്ക് വഴി വെച്ചത്. സ്ഥാനാർഥിയെ നിർത്താതെ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ വിട്ട് നിൽക്കണമെന്നായിരുന്നു പ്രവർത്തകർ ആവശ്യപ്പെട്ടത്.
ALSO READ: പന്തളത്തെ ബിജെപിയുടെ ആധിപത്യം ഭയന്ന് സിപിഎം ഏരിയ സെക്രട്ടറിയെ മാറ്റി
എന്നാൽ പ്രവർവത്തകരുടെ ആവശ്യം കാര്യമാക്കാതെയാണ് സിപിഎം (CPM) എതിർ പാളയത്തിൽ ഉള്ള അംഗത്തിന് പിന്തുണ നൽകിയത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാജേന്ദ്രന് പങ്കെടുക്കാതിരുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം കോന്നി എംഎൽഎ ജെ.യു.ജനീഷ് കുമാറാണ് സജിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് ചുക്കാൻ പിടിച്ചതെന്ന് ഒരു വിഭാഗം ആരോപിച്ചു.
ALSO READ: കുരുക്ക് മുറുകുന്നു: സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് നിയമോപദേശം
കൂടാതെ ഈ പൊട്ടിത്തെറിയിൽ കൊലപാതക രാഷ്ട്രീയത്തിന്റെ വലിയ ഒരു പങ്കുമുണ്ട്. സിപിഎം സ്ഥാനാർഥിയായിരുന്ന രാജേന്ദ്രന്റെ സഹോദരൻ എം.എസ് പ്രസാദിനെ കോൺഗ്രസുകാരും (Congress) അതെപോലെ പഞ്ചായത്ത് ആംഗമായി ജയിച്ച സജിയുടെ അച്ഛനെ സിപിഎം പ്രവർത്തകരും കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലാണ് പ്രധാനമായും സിപിഎം പ്രവർത്തകർ പാർട്ടി വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...