തിരുവനന്തപുരം: സ്പ്രിംഗ്ളറിന് ശേഷം സംസ്ഥാനത്ത് മറ്റൊരു ഡേറ്റാ വിവാദം (Data Missing) കൂടി ചൂട് പിടിക്കുകയാണ്. സ്പ്രിംഗ്ളറിൽ പ്രതിപട്ടികയിൽ സി.പി.എമ്മും,ഐടി വകുപ്പുമായിരുന്നെങ്കിൽ ഇത്തവണ അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇരട്ട വോട്ട് വിവാദത്തിനിടയിലാണ് വിഷയത്തിലുള്ള ഗുരുതരമായ പ്രശ്നം ചൂണ്ടിക്കാണിച്ച് സി.പി.എം രംഗത്തെത്തിയത്.
സിംഗപ്പൂർ (Singapore) ആസ്ഥാനമായുള്ള സ്വകാര്യ വെബ്സൈറ്റാണ് ഡാറ്റാ വിവരങ്ങൾ പുറത്തു വിട്ടത്. വെബ്സൈറ്റിൻറെ വിവരങ്ങൾ കണ്ടെത്തിയ സൈബർ സഖാക്കൾ. ഐ.പി അഡ്രസ്സ് അടക്കം സർവ്വതും തപ്പി തേടി എടുത്തുവെന്ന് മാത്രമല്ല കമ്പനിയുടെ ചരിത്രവും ഭൂമി ശാസ്ത്രവും വരെ കണ്ടെത്തി.
ALSO READ : Rajinikanth രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറുന്നുവെന്ന് താരം
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷന്‍ട്വിന്‍സ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്. 38,000 ഇരട്ടവോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയല്ല. 4,34,000 വ്യാജവോട്ടര്‍മാര്‍ ഉണ്ട് എന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. എന്ന് പ്രതിപക്ഷ നേതാവ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിനിടയിലാണ് സി.പി.എം (Cpm) നേതാവ് എം.എ ബേബിയും പ്രശ്നത്തിൽ നിലപാടുമായെത്തിയത്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചെന്നിത്തലയുടേത് സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്നും പിബി അംഗം എംഎ ബേബി കുറ്റപ്പെടുത്തി.
Also Read: Kerala Assembly Election 2021: പ്രചാരണത്തിന് ആക്കം കൂട്ടാൻ യോഗിയും നദ്ദയും ഇന്ന് കേരളത്തിൽ
അതേസമയം അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേരും വോട്ടര്‍പട്ടികയിലുണ്ടെന്ന് കണ്ടെത്തി. കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പർ ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുളളത്. എഴുന്നൂറ്റിഅറുപത്തിരണ്ടാം വോട്ടറാണ് കുഞ്ഞനന്തൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.