Kerala Assembly Election 2021 : ജയിച്ചാൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പ് നേരിട്ട് കാണിക്കും, വ്യത്യസ്ത വഗ്ദാനവുമായി കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി
എന്നാൽ ഖത്തിറിൽ പോയി ലോകകപ്പ് കാണണമെങ്കിൽ തെരഞ്ഞെടുപ്പിൽ കാട്ടുപരുത്തി മാത്രാം ജയിച്ചാൽ പോരാ, ലോകകപ്പ് കണാൻ പോകുന്നതിനും ഒരു മത്സരം കൂടി മുന്നോട്ട് വെക്കുന്നതാണ് കാട്ടുപരുത്തിയുടെ വാഗ്ദാനം.
Malappuram : തെരഞ്ഞെടുപ്പിന് ഇനി ആഴ്തകൾ മാത്രം ബാക്കി നിൽക്കവെ ഓരോ സ്ഥാനാർഥികളും അവരവരുടെ മണ്ഡങ്ങളിൽ നടപ്പിലാക്കാൻ പോകുന്നവ എന്തൊക്കെയാണെന്ന് അറിയിക്കുകയാണ് ഇപ്പോൾ. പല സ്ഥാനാർഥികളും അവരവരുടെ പ്രകടന പത്രികകൾ പുറത്തിറക്കുമ്പോൾ അതിൽ ഏറ്റവും വ്യത്യസ്തത കണ്ടത് Kondotty ലെ LDF സ്ഥാനാർഥിയുടേതാണ്.
മണ്ഡലത്തിൽ സമഗ്ര വികസനം മുന്നോട്ട് വെച്ചുള്ള പ്രകടന പത്രികയിൽ എൽഡിഎഫ് സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജി കൊണ്ടോട്ടിയിലെ യുവാക്കൾക്ക് ഒരു മോഹന വാഗ്ദാനവും കൂടിയാണ് നൽകുന്നത്. മറ്റൊന്നമല്ല 2022ലെ ഖത്തർ ലോകകപ്പ് നേരിട്ട് കാണാനുള്ള അവസരമാണ് കാട്ടുപരുത്തി തന്റെ പ്രകടന പത്രികയിലൂടെ വാഗ്ദാനം നൽകുന്നത്.
എന്നാൽ ഖത്തിറിൽ പോയി ലോകകപ്പ് കാണണമെങ്കിൽ തെരഞ്ഞെടുപ്പിൽ കാട്ടുപരുത്തി മാത്രാം ജയിച്ചാൽ പോരാ, ലോകകപ്പ് കണാൻ പോകുന്നതിനും ഒരു മത്സരം കൂടി മുന്നോട്ട് വെക്കുന്നതാണ് കാട്ടുപരുത്തിയുടെ വാഗ്ദാനം.
എംഎൽഎ ട്രോഫി എന്ന പേരിൽ കോണ്ടോട്ടിയിൽ ഫുട്ബോൾ ക്ലബുകൾ ക്രോഡീകരിച്ച് നടത്തുന്ന ടൂർണമെന്റിലെ ഫൈനലിൽ ജയിക്കുന്ന ടീമിനാണ് ഖത്തറിൽ പോയി ലോകകപ്പ് കാണാൻ അവസരം ഒരുങ്ങുന്നത്.
ഇത് കൂടാതെ കാലിക്കറ്റ് വിമാനത്താവളത്തിന് സമീപ പ്രദേശമായ കൊണ്ടോട്ടിയെ ഒരു എയർപ്പോർട്ട് സിറ്റി ആക്കി മാറ്റുമെന്നാതാണ് കാട്ടുപരുത്തിയുടെ പത്രികയിലെ പ്രധാന വാഗ്ദാനം. അടിസ്ഥാന വികസനത്തിനോടൊപ്പം കൊണ്ടോട്ടിയിലെ കായിക വികസനവും കൂടിയാണ് കാട്ടുപരുത്തി സുലൈമാൻ ഹാജി നൽകുന്ന പ്രധാന വാഗ്ദാനങ്ങൾ.
ALSO READ : പ്രളയ സഹായത്തിന് വിദേശത്ത് നിന്ന് ലഭിച്ച ഫണ്ട് എവിടെ പോയി? അന്വേഷിക്കാനായി കേന്ദ്ര ഏജൻസികൾ വരുന്നു
നഗരത്തിലെ വെള്ളിക്കെട്ട് ഒഴുവാക്കുന്നതിനും ഗതാഗതാക്കുരക്ക് മാറ്റുന്നതിനുമുള്ള അടിസ്ഥാന വികസനങ്ങളും കാട്ടുപരുത്തി മുന്നോട്ട് വെക്കുന്നുണ്ട്. കായികം, ആരോഗ്യം, ടൂറിസം , ഗതാഗതം തുടങ്ങി ഒട്ടു മിക്ക മേഖലയിലും വികസനമാണ് കാട്ടുപരുത്തി തന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.