New Delhi : 2018 ൽ പ്രളയത്തിന് കേരളത്തിന് ലഭിച്ച ധനസഹായത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കേന്ദ്ര ഏജിൻസികൾ എത്തുന്നു. സംസ്ഥാന LDF സർക്കാരിനെ മറ്റൊരു കേസിലും കൂടി പ്രതി ചേർക്കാനുള്ള കൃത്യമായ കണക്കുകൾ തേടിയാണ് കേന്ദ്ര ഏജൻസികളായ Enforcement Directorate റ്റും (ED) Customs സും എത്തുന്നത്.
വിദേശത്ത് ധനസഹായം സ്വീരകരിക്കാൻ പാടില്ലനെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെ മറികടക്കാൻ യുഎഇ കോൺസുലേറ്റിന് ഉപയോഗിച്ചുയെന്ന കേന്ദ്ര ഏജൻസിയുടെ പ്രഥമിക നിഗമനങ്ങൾ. ഇതിനായി തിരുവനന്തപുരത്ത് സമാന്തരമായി അക്കൗണ്ടിലേക്ക് 50 തിൽ അധികം കോടി രൂപയെത്തിയതിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കാൻ സാധ്യത.
ഇതിൽ നിന്ന് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് 20 കോടി രൂപ റെഡ്ക്രസന്റ് നൽകിയതെന്നും കൂടാതെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനും യുഎഇ കോൺസുലേറ്റ് അക്കൗണ്ടന്റിനും കമ്മിഷനായി നൽകിയ തുകയും ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുക. ഒപ്പം അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാക്കി തുക എവിടെ പോയി എന്നും കൂടി ഏജൻസികൾ അന്വേഷിക്കും.
ALSO READ : Money Laundering Case:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി
ഇതുമാത്രമല്ലാതെ ഈ മറ്റ് രീതികളിലായി വേറെയും പണം എത്തിയെന്നും അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമായിട്ട് ഏകദേശം അഞ്ചിൽ അധികം അക്കൗണ്ടുകളാണ് യുഎഇ കോൺസുലേറ്റിനുള്ളത്.
2018ൽ പ്രളയത്തിന് ശേഷമായിരുന്നു വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യുഎഇയിൽ എത്തിചേർന്നത്. എന്നാൽ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിനെ കേന്ദ്ര വിലക്കയിരുന്നു.
കേന്ദ്രത്തിന്റെ നിർദേശത്തെ മറികടക്കാനായി കോൺസുലേറ്റിന്റെ കേരളത്തിലുള്ള അക്കൗണ്ടുകളെ ഉപയോഗിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘങ്ങൾക്ക് ലഭിക്കുന്ന പ്രഥമിക വിവരങ്ങൾ. കൂടാതെ പിണറായി വിജയനും സംഘവും യുഎഇ സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവസങ്കറും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ദുബായിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.