Kerala Assembly Election 2021 : ബിജെപിയുടെ വിജയ യാത്ര ഇന്ന് സമാപിക്കും, സമാപന സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ് ദിവസം രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ ഇന്ന് കന്യാകുമാരിയിൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെയും കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിൽ പങ്കെടുക്കും. അതിന് ശേഷം തിരുവനന്തപുരത്തെത്തി വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്ക് ചേരും.
Thiruvananthapuram : സംസ്ഥാന BJP അധ്യക്ഷൻ K Surendran നയിക്കുന്ന വിജയ യാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി Amit Sha ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ആണ് സമാപന സമ്മേളനം ആരംഭിക്കുന്നത്.
കഴിഞ്ഞ് ദിവസം രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ ഇന്ന് കന്യാകുമാരിയിൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെയും കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിൽ പങ്കെടുക്കും. അതിന് ശേഷം തിരുവനന്തപുരത്തെത്തി വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്ക് ചേരും.
ALSO READ : Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് നാല് മണിക്ക് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്ര നയിക്കുന്ന കെ.സുരേന്ദ്രൻ വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ എത്തിക്കും. ഒപ്പം അമിത് ഷാ ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിൽ പങ്കെടുത്തതിന് ശേഷമായിരിക്കും സമാപന സമ്മേളനത്തിൽ എത്തി ചേരുക.
വിജയ യാത്രയുടെ സമാപനത്തോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഔദ്യോഗികമായി തുടക്കം കുറിക്കും. സമാപന സമ്മേളനത്തിന് മുമ്പ് തന്നെ ബിജെപിയിൽ സീറ്റ് ചർച്ച സജീവമായിരിക്കുകയാണ്. സമാപന സമ്മേളനത്തിൽ പരമാവധി പ്രവർത്തകർ വേദിയിലെത്തിക്കാൻ നേതാക്കൾക്ക് നിർദേശം നൽകിട്ടുമുണ്ട്.
ALSO READ : Assembly Election 2021: കേരളം ഏപ്രില്‍ 6ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫലപ്രഖ്യാപനം മെയ് 2ന്
കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ , ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരള പ്രഭാതി സി.പി.രാധാകൃഷ്ണന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...