Tamil Nadu Election: പ്രചാരണത്തിനായി Amit Shah ഇന്ന് തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും​ സന്ദർശനം നടത്തും

 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭാരതീയ ജനതാ പാർട്ടി (BJP) തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ്.    

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 08:50 AM IST
  • അമിത് ഷാ ചെന്നൈയിലെത്തി.
  • അമിത് ഷാ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പൊതുയോഗങ്ങൾ നടത്തും
  • സീറ്റ് പങ്കിടൽ സംബന്ധിച്ചും അമിത് ഷാ ചർച്ച ചെയ്യും.
Tamil Nadu Election:  പ്രചാരണത്തിനായി Amit Shah ഇന്ന് തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും​ സന്ദർശനം നടത്തും

ചെന്നൈ:  തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ഇന്ന് തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും സന്ദർശനം നടത്തും. ഇതിനായി ഇന്നലെ രാത്രി അമിത് ഷാ ചെന്നൈയിൽ എത്തിയിട്ടുണ്ട്.  

പുതുച്ചേരിയിലും (Puducherry) തമിഴ്നാട്ടിലും (Tamil Nadu) നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ് നിർണയവും ചർച്ച ചെയ്യും.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭാരതീയ ജനതാ പാർട്ടി (BJP) തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ്.  

Also Read: Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും

ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ തമിഴ്നാട് സന്ദർശിക്കുന്നത്. അണ്ണാഡിഎംകെയുടെ (AIADMK) വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതൽ സീറ്റ് നേടി തമിഴ്‌നാട്ടിൽ നിർണായക ശക്തിയാവുകയാണ് ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പാർട്ടി നേതാക്കൾക്ക് പുറമെ തമിഴ്‌നാട്ടിലേയും പുതുച്ചേരിയിലേയും പാർട്ടി പ്രവർത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. 

ഷെഡ്യൂൾ അനുസരിച്ച് പുതുച്ചേരിയിലെ കാരൈക്കലിൽ നടക്കുന്ന പൊതുയോഗത്തിലായിരിക്കും അമിത് ഷാ (Amit Shah) ആദ്യം പ്രസംഗിക്കുക അതിനുശേഷ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ജാൻകിപ്പുരത്ത് 'വിജയ് സങ്കൽപ് റാലി' നടത്തും.

തമിഴ്‌നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission)തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ 234 സീറ്റുകളിലും  നിയമസഭാ തിരഞ്ഞെടുപ്പ്  ഏപ്രിൽ 6 ന് നടക്കും. മെയ് 2 ന് വോട്ടുകൾ എണ്ണും.

രാഷ്ട്രീയ പ്രക്ഷുബ്ധതകളിലൂടെ കടന്നുപോകുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഒറ്റ ഘട്ടത്തിൽ 30 സീറ്റുകളിൽ വോട്ടിംഗ് ഏപ്രിൽ 6 നും വോട്ടെണ്ണൽ മെയ് 2 നും നടക്കും. പുതുച്ചേരിയിൽ നിയമസഭയുടെ 33 സീറ്റുകളുണ്ടെന്നും അതിൽ 30 എം‌എൽ‌എമാരെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുമെന്നും 3 പേർ നാമനിർദേശം ചെയ്യപ്പെട്ട എം‌എൽ‌എമാരുമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News